ഇന്റല്‍ കോര്‍പറേഷന്‍ 1,100 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ പൂട്ടുന്നതിന്റെ ഭാഗമായാണ് ജോലിക്കാരുടെ എണ്ണം കുറയ്‌ക്കുന്നതെന്നാണ് വിവരങ്ങള്‍.
കമ്പനിയുടെ ഉയര്‍ന്ന എക്‌സിക്യൂട്ടിവ് തലത്തിലുള്ളവര്‍ക്ക് മുതല്‍ താഴെ തലത്തിലുള്ളവര്‍ക്കുവരെ ജോലി നഷ്‌ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പേഴ്‌സണല്‍ കംപ്യൂട്ടര്‍ വില്‍പ്പനയില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് 5000 പേരെയെങ്കിലും പിരിച്ചുവിടേണ്ടിവരുമെന്ന് കമ്പനി 2014 ല്‍ വ്യക്‌തമാക്കിയിരുന്നു. ഡിസംബറിലെ കണക്കനുസരിച്ച് 1,07,300 ജീവനക്കാരാണ് ഇന്റല്‍ കോര്‍പറേഷനിലുള്ളത്.
Post Your Comments