കമ്മ്യൂണിസ്റ്റ് ചൈനയിലെ സാങ്ങ്ടിംഗ് നദി ചുവന്നൊഴുകുന്നത് വിപ്‌ളവം കൊണ്ടല്ല മാലിന്യം കൂടിയത്‌കൊണ്ടാണ്. അന്തരീക്ഷ മാലിന്യം കൊണ്ട് തന്നെ കുപ്രസിദ്ധമായ ചൈനയില്‍ ഇരുമ്പ്, സ്‌റ്റീല്‍ വ്യവസായങ്ങള്‍ക്ക് പേരുകേട്ട ഹെബി പ്രവിശ്യയിലെ സാംഗ്‌ടിംഗ് നദീജലത്തിന് ചുവപ്പുനിറമാണിപ്പോള്‍.
.
ഇരുമ്പ് വ്യവസായത്തിന്റെ മാലിന്യങ്ങള്‍ തള്ളുന്നത് മൂലം നാലു കിലോമീറ്റര്‍ ഒഴുകുന്ന സോംഗ്‌ടിംഗ് നദീയ്‌ക്കാണ് ചുവപ്പു നിറം. നദി ലാംഗ്‌ഫാംഗ്, ബാസു നഗരങ്ങളിലൂടെ ഒഴുകി ടിയാന്‍ജിനിലാണ് ചേരുന്നത്. ഇരുമ്പ്, സ്‌റ്റീല്‍ പ്‌ളാന്റുകള്‍ ധാരാളമായുള്ള ഇവിടുത്തെ നദീജലം ഉപയോഗിക്കാന്‍ കഴിയാതായിട്ടുണ്ട്. പത്തു വര്‍ഷമായി നദിയില്‍ മാലിന്യം ഒഴുക്ക് തുടരുകയാണ്. വളരെ വലിയ തോതിലാണ് നദിയില്‍ ഇരുമ്പ് മാലിന്യം അടിഞ്ഞിരിക്കുന്നത്. നദിയുടെ നിറം ചുവപ്പായി കൊണ്ടിരിക്കുകയാണെന്ന് ബോസു അധികൃതര്‍ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്.
മലീനീകരണ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്ന സാചര്യത്തില്‍ ചൈനയിലെ 80 ശതമാനം ഭൂഗര്‍ഭജലവും കുടിക്കാന്‍ സുരക്ഷിതമല്ലെന്നും പ്രവിശ്യയിലെ ജനങ്ങള്‍ക്ക് രാജ്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം തന്നെ ഏറെ ആശങ്കാകുലമായ രീതിയില്‍ ഉയര്‍ന്നിരിക്കുന്ന ചൈനയില്‍ വെള്ളം കൂടി മലിനമാകുന്നത് കൂടുതല്‍ പ്രതിസന്ധിയായിട്ടുണ്ട്.
ഈ ആഴ്‌ച ആദ്യം ചൈനയിലെ ജല വിഭവ മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ രാജ്യത്തെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ 2,103 കിണറുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തതാണെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments