ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാനിലേക്ക് തിരിച്ചു. എണ്ണ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ സൗദി അറേബ്യ സന്ദര്‍ശനത്തിന് പിന്നാലെ സൗദിയുമായി ശീതസമരത്തിലുള്ള ഇറാന് സന്ദര്‍ശിക്കാനുള്ള വിദേശ കാര്യ മന്ത്രിയുടെ തീരുമാനത്തിന് വന്‍ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. ഇറാനുമായുള്ള നയതന്ത്ര സൗഹൃദം തകരാതിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്ര പ്രധാന നീക്കമായാണ് സന്ദര്‍ശനത്തെ നയതന്ത്ര കേന്ദ്രങ്ങള്‍ കാണുന്നത്. ടെഹ്റാനില്‍ ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരീഫുമായി ഞായറാഴ്ച സുഷമ കൂടിക്കാഴ്ച നടത്തും. ഇറാന് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം വിദേശകാര്യ മന്ത്രി റഷ്യയിലേക്ക് പോകും.
Post Your Comments