KeralaNews

പ്രധാനമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം പരവൂര്‍ ദുരന്തത്തില്‍ കൈത്താങ്ങായി എത്തിച്ചേര്‍ന്ന പ്രിയപ്പെട്ട ഡോക്ടര്‍മാരെക്കുറിച്ച് അല്‍പം അറിയാം

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്‍റെ ഞെട്ടലില്‍ കേരളം വിറങ്ങലിച്ച് നിന്ന അവസരത്തില്‍ പൊള്ളലേറ്റ് വേദനയില്‍ പുളയന്നുവര്‍ക്കും, മരണത്തോട് മല്ലടിക്കുന്നവര്‍ക്കും വിദഗ്ദചികിത്സ ലഭ്യമാക്കുന്നതിനായി നമ്മുടെ പ്രധാനമന്ത്രി തന്നെ ഡല്‍ഹിയില്‍ നിന്ന് ഡോക്ടര്‍മാരുടെ ഒരു സംഘത്തെ കേരളത്തിലെത്തിച്ചു. ദുരന്തത്തിന്‍റെ ഇരകളായവരെ രക്ഷിക്കാന്‍ നടത്തിയ പ്രയത്നങ്ങളിലൂടെ ഈ ഡോക്ടര്‍മാര്‍ നമുക്ക് അഭിമാനമാകുകയാണ് ഇപ്പോള്‍ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്, രാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ ജംഗ് എന്നീ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പരവൂര്‍ വെടിക്കെട്ടപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ദചികിത്സ ലഭ്യമാക്കാനായി എത്തിയത്. 27 അംഗ സംഘത്തിലെ നാലുപേര്‍ മലയാളികളാണെന്നതും ശ്രദ്ധേയമാണ്. അഞ്ചുപേര്‍ മടങ്ങി. ബാക്കിയുള്ളവര്‍ അടുത്ത അഞ്ച് ദിവസംകൂടി കേരളത്തിലുണ്ടാകും.

പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തോടോപ്പമായിരുന്നു ഈ സംഘം കേരളത്തിലെത്തിയത്. പ്രധാനമന്ത്രിയോടൊപ്പം എയിംസിലെ ചീഫ് ഡയറക്ടര്‍ െപ്രാഫ. എം.സി.മിശ്ര, ട്രോമാ സര്‍ജറി മേധാവി ഡോ. സുഷ്മ സാഗര്‍, പ്‌ളാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മനീഷ് സിംഗാള്‍, സീനിയര്‍ ട്രോമാ സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. സുബോധ്കുമാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധരുടെ ആദ്യസംഘം സംഭവദിവസം രാവിലെ 10.30ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടു.

ആദ്യസംഘം പുറപ്പെട്ടതിനു ശേഷം എല്ലാവിധ സജ്ജീകരണങ്ങളും ജീവന്‍രക്ഷാ മരുന്നുകളുമായി രണ്ടാം സംഘവും പുറപ്പെട്ടു. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ പ്‌ളാസ്റ്റിക് സര്‍ജറി മേധാവി പ്രൊഫ. മനോജ് ഝായുടെ നേതൃത്വത്തിലുള്ള സംഘവും സഫ്ദര്‍ജംഗ് ആശുപത്രിയിലെ പൊള്ളല്‍ചികിത്സാ വിദഗ്ദ്ധന്‍ ഡോ. പിയൂഷ് കെ.ദയാലിന്റെ നേതൃത്വത്തിലെ സംഘവും ഇതിലുണ്ടായിരുന്നു.

ആദ്യസംഘം പ്രധാനമന്ത്രിക്കൊപ്പം ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്കും അവിടെനിന്ന് ഹെലികോപ്ടറില്‍ സംഭവസ്ഥലത്തും എത്തി. രണ്ടാം സംഘം മൂന്നരയോടെ തിരുവനന്തപുരത്തത്തെി. ഇതില്‍ ഒരു സംഘം കൊല്ലത്തേക്കും ഒരു സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും തിരിച്ചു.

മെഡിക്കല്‍ കോളേജില്‍ രണ്ടാം സംഘം എത്തുന്ന സമയത്ത് പൊള്ളലേറ്റ് 125ഓളം പേര്‍ അവിടെ എത്തിയിരുന്നു. അതില്‍ 65 ഓളം പേര്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഈ സംഘം പിറ്റേന്ന് രാവിലെ വരെ ഇവിടത്ത ജീവനക്കാരോടൊപ്പം വിശ്രമമില്ലാതെ വാര്‍ഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലുമുള്ള രോഗികളെ പരിചരിച്ചു. മെഡിക്കല്‍കോേളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍ദാസ് തുടങ്ങിയവര്‍ എല്ലാ സഹകരണവും ഉറപ്പാക്കി.

പതിനഞ്ചോളം സങ്കീര്‍ണ ശസ്ത്രക്രിയകളാണ് സംഘം നടത്തിയത്. ഇതോടൊപ്പം എയിംസിലെ ട്രോമ ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. കപില്‍ദേവ് സോണിയും മെഡിക്കല്‍ കൊളേജിലെത്തി. പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്നവര്‍ക്ക് ഒരു വിദഗ്ദ്ധന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button