NewsIndia

ജുഡീഷ്യല്‍ ആക്ടിവിസത്തിനെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ഭോപ്പാല്‍: ജുഡീഷ്യല്‍ ആക്റ്റിവിസത്തിനെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അധികാരം വിനിയോഗിക്കുന്നതിലെ സന്തുലിതാവസ്ഥ എല്ലാക്കാലത്തും നിലനിര്‍ത്തണമെന്നും ഇതിനെതിരായി നീങ്ങാന്‍ സമ്മര്‍ദ്ദമുണ്ടാകുന്ന അവസരങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കണമെന്നും രാജ്യത്തെ ജഡ്ജിമാരെ രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. സുപ്രീം കോടതി ജഡ്ജിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയാണ് എല്ലാറ്റിലും വലുതെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.

ജനാധിപത്യ വ്യവസ്ഥയിലെ ഓരോ ഘടകങ്ങളും അതാത് ഘടകങ്ങളുടെ പരിധിയില്‍ നിന്ന് വേണം പ്രവര്‍ത്തിക്കാന്‍. ഒരു ഘടകം മറ്റൊന്നിന്റെ അധികാരപരിധിയിലേക്ക് കടക്കുന്നത് നല്ല പ്രവണതയല്ലെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പു നല്‍കുന്ന അധീകാര വികേന്ദ്രീകരണമെന്ന ജനാധിപത്യ വ്യവസ്ഥ തകര്‍ക്കുന്ന രീതിയിലേക്ക് ജുഡീഷ്യല്‍ ആക്ടിവിസം വളരരുത്. ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് എന്നിവയുടെ തുല്യമായ അധികാര വികേന്ദ്രീകരണമാണ് ഭരണഘടന ഉറപ്പു നല്‍കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button