ചെന്നൈ: വേനല്‍ അവധി തിരക്കിന് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിക്കാതെ പകരം അമിത നിരക്ക് ഈടാക്കുന്ന സുവിധ തീവണ്ടികള്‍ മാത്രം പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വെ.അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മുന്‍ കാലങ്ങളില്‍ മാര്‍ച്ച് അവസാനത്തോടെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിക്കുന്നത് പതിവാണ്. എന്നാല്‍ സുവിധ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നതിലൂടെ യാത്രക്കാരില്‍ നിന്നും അമിത ലാഭം കൊയ്യാന്‍ റെയില്‍വേക്ക് കഴിയും.
ഏപ്രില്‍ ആദ്യവാരത്തോടെ വേനല്‍ അവധിക്കാല പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിക്കുമെന്നാണ് ദക്ഷിണ റെയില്‍വെ അറിയിച്ചിരുന്നത്.എന്നാല്‍ ഏപ്രില്‍ പകുതിയായിട്ടും പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ കാലങ്ങളില്‍ തിരുവനന്തപുരം ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും 40 ഓളം സര്‍വ്വീസുകള്‍ അനുവദിച്ചിരുന്നു.ഇപ്പോള്‍ തീവണ്ടിയില്‍ ഇടം ലഭിക്കാത്തതില്‍ സ്വകാര്യ ബസുകളില്‍ വന്‍ നിരക്ക് നല്‍കി നാട്ടിലേക്ക് പോകാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുകയാണ്.
Post Your Comments