സംസ്ഥാന സര്‍ക്കാരിന് കീഴിലെ നോര്‍ക്ക,ഒഡേപെക്,തമിഴ്‌നാട് സര്‍ക്കാരിന് കീഴിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പ്പറേഷന്‍ എന്നിവ വഴി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ആയിരത്തോളം നഴ്‌സുമാരെ ഉടന്‍ നേരിട്ട് റിക്രൂട്ട് ചെയ്യും. കേരളത്തിലെത്തിയ കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധികളുമായി ഈ വിഷയത്തില്‍ ധാരണയായി.
നിലവില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഒഴിവുകളിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത് കുവൈത്തിലെ 32 പ്രധാന സ്ഥാപനങ്ങള്‍ വഴിയാണ് .പല ഏജന്‍സികളും 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് ഇതിന് ഈടാക്കുന്നത്.ഇടനിലക്കാരെ ഒഴിവാക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു വലിയ ആശ്വാസമാകും.നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാന്‍ ഒരു വര്‍ഷം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
അതിനിടയില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ആയിരത്തോളം നഴ്‌സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍, ആവശ്യമായപക്ഷം സംസ്ഥാന പ്രതിനിധിസംഘം ഒരിക്കല്‍ക്കൂടി കുവൈത്ത് സന്ദര്‍ശിക്കാനും തീരുമാനമായി .
Post Your Comments