ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. ഇതേതുടര്‍ന്ന് മല്യയെ യു.കെയില്‍ നിന്ന് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മന്ത്രാലയം. സാമ്പത്തിക വെട്ടിപ്പ് കേസിലെ പ്രതിയായ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റീജണല്‍ പാസ്‌പോര്‍ട്ട് ഓഫിസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
രണ്ടു ദിവസം മുന്‍പാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയത്. പാസ്‌പോര്‍ട്ട് നിയമം സെക്ഷന്‍ 10എ പ്രകാരമാണ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്. രാജ്യസഭാംഗം എന്ന നിലയിലുള്ള നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു മല്യയുടെ രക്ഷപ്പെട്ടത്. വായ്പ എടുത്തതു വഴി 9000കോടിയിലധികം രൂപ രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലായി മദ്യ വ്യവസായിയായ മല്യ തിരിച്ചടക്കാനുണ്ട്.
Post Your Comments