കോലാപ്പൂര്‍: മഹാരാഷ്ട്രയിലെ പ്രശസ്തമായ മഹാലക്ഷ്മി ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ‘ഭൂമാതാ ബ്രിഗേഡ്’ നേതാവ് തൃപ്തി ദേശായിക്ക് മര്‍ദ്ദനമേറ്റു.
ക്ഷേത്രത്തിന്‍റെ അങ്കണത്തില്‍ വച്ച് നടന്ന നാടകീയരംഗങ്ങള്‍ക്കിടയിലും തൃപ്തി ശ്രീകോവിലില്‍ കടന്ന്‍ ദേവീ ദര്‍ശനം നടത്തി. പോലീസും ക്ഷേത്രപുരോഹിതരും നിര്‍ദ്ദേശിച്ചതു പോലെ സാരി ധരിക്കാതെ സല്‍വാര്‍-കമീസ് ധരിച്ച് തൃപ്തി ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
സല്‍വാര്‍-കമീസ് ധരിച്ച് ക്ഷേത്രത്തിന്‍റെ ഗര്‍ഭഗൃഹത്തില്‍ കടക്കാന്‍ ശ്രമിക്കവേ തൃപ്തിയേയും ഒപ്പമുള്ള “ഭൂമാതാ രണ്‍രാഗിണി ബ്രിഗേഡ്” പ്രവര്‍ത്തകരേയും വെളിയില്‍ തടിച്ചുകൂടിയ മറ്റുള്ളവര്‍ മര്‍ദ്ദിക്കുകയായിരുന്നു.
Post Your Comments