ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു വര്‍ഷത്തേക്ക് പുകയില നിര്‍മിത വസ്തുക്കള്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2012 സെപ്റ്റംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ഗുട്കയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഗുട്ക എന്ന പേര് മാറ്റി മറ്റു പേരുകളില്‍ വില്‍പ്പന തുടര്‍ന്ന് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുകയിലയുടെ ചവയ്ക്കുന്ന രൂപത്തിലുള്ള എല്ലാ വസ്തുക്കളുടെയും നിരോധനം ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
Post Your Comments