IndiaNews

ഗുഡ്ഗാവിനു പിന്നാലെ ഷിംലയും പേരുമാറ്റ പരിഗണനയില്‍

ഷിംല:ഗുഡ്ഗാവിനു പിന്നാലെ ഷിംലയും പേരുമാറ്റ പരിഗണനയില്‍. ഷിംലയുടെ പേര് ‘ശ്യാമള’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം രംഗത്തെത്തിയിട്ടുണ്ട്.ഹിമാചല്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രതയ്ക്ക് നല്‍കിയ കത്തിലാണ് വി.എച്ച്‌.പി ഓര്‍ഗനൈസിംഗ് സെക്രട്ടറി മനോജ് കുമാര്‍ ഷിംലയുടെ പേര് മാറ്റം ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ചരിത്രയ നഗരങ്ങളുടെ പേരുമാറ്റക്കാര്യം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കണമെന്നും മനോജ് കുമാര്‍ ആവശ്യപ്പെട്ടു.

ഹരിയാനയിലെ പ്രമുഖ നഗരമായ ഗുഡ്ഗാവാണ് കഴിഞ്ഞ ദിവസം ഗുരുഗ്രാം എന്ന് പേരുമാറ്റിയത്. ഇതിനു പിന്നാലെയാണ് ഹിമാചല്‍ പ്രദേശ് തലസ്ഥാന നഗരമായ ഷിംലയുടെ പേര് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button