ക്ഷേത്രങ്ങളിലെ ശ്രീരാമപ്രതിഷ്ഠകള്‍ കണ്ടിട്ടില്ലേ.മീശയില്ലാത്ത യൌവ്വനതേജസ്സുള്ള ശ്രീരാമവിഗ്രഹങ്ങള്‍. മാത്രമല്ല ശ്രീരാമസ്വാമിയെ നെഞ്ചേറ്റിയ ഭക്തനായ ഹനുമാന്റെ അമ്പലമോ പ്രതിഷ്ഠയോ എല്ലാ ശ്രീരാമ ക്ഷേത്രങ്ങളിലും കാണും.
എന്നാല്‍ ഈ രണ്ടുകാര്യങ്ങളിലും അപൂര്‍വ്വതയാവുകയാണ് തെലന്കാനയിലെ ഈ ക്ഷേത്രം.
പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ശ്രീകല്യാണരാമചന്ദ്ര ക്ഷേത്രമാണിത്.മേടക്ക് ജില്ലയിലെ ഗുമ്മാദിദാലാ ഗ്രാമത്തില്‍ ഉള്ള ഈ ക്ഷേത്രം ഹൈദ്രാബാദില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ്.ഹനുമാന്‍ പ്രതിഷ്ഠയില്ലാത്ത ഒരേ ഒരു ശ്രീരാമക്ഷേത്രവും ഇതാണ്.
ഹനുമാനെ പരമശിവന്റെ അവതാരമായാണ് കണക്കാക്കുന്നത്.ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും വൈഷ്ണവവിഭാഗത്തില്‍പ്പെട്ടവരും.അതുകൊണ്ടാണ് ഹനുമാന്‍ പ്രതിഷ്ഠയില്ലാത്തത്.മാത്രമല്ല ശ്രീരാമന്റെ വിവാഹത്തിനായി സമര്‍പ്പിയ്ക്കപ്പെട്ട ക്ഷേത്രമെന്നാണ് ഐതിഹ്യം.വിവാഹശേഷം വനവാസകാലത്താണ് ശ്രീരാമന്‍ ഹനുമാനെ കണ്ടുമുട്ടുന്നത്.മീശയുള്ള രൂപത്തിലാണ് ശ്രീരാമ പ്രതിഷ്ഠഎന്നതാണ് മറ്റൊരു പ്രത്യേകത.പത്തേക്കര്‍ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Post Your Comments