NewsIndia

സിനിമയില്‍ പോലീസുകാരെ കളിയാക്കിയാല്‍ ഇനി പണി കിട്ടും

ഹൈദരാബാദ്: സ്വന്തം ജീവന്‍ പണയം വെച്ച് ജനങ്ങളെ സംരക്ഷിക്കുന്ന തങ്ങളെ സിനിമയില്‍ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയായ നടപടി അല്ലെന്നു തെലുങ്ക് സിനിമാക്കാരോട് ഹൈദരാബാദ് പോലീസ്.പോലീസുകാരുടെ അസോസിയേഷനാണ് ഇക്കാര്യത്തില്‍ തെലുങ്ക് സിനിമാ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

അടുത്തിടെ തമിഴില്‍ നിന്നും ഡബ്ബ് ചെയ്ത പോലീസൊഡു എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഈ നിര്‍ദേശം. പോലീസിനെ മോശക്കാരാക്കുന്ന തരത്തിലുള്ള പേരുകളോടെ എത്തുന്ന സിനിമകള്‍ പോലീസില്‍ നിന്നും ആള്‍ക്കാര്‍ അകന്നു നില്‍ക്കാന്‍ കാരണമാകുന്നുണ്ടെന്ന് പോലീസ് അസോസിയേഷന്‍ തലവന്‍ ഗോപി റെഡ്ഡി പറയുന്നു. മെന്‍റല്‍ പോലീസ് എന്ന് അര്‍ത്ഥം വരുന്ന ‘പോലീസൊഡു’ എന്ന പേര് തന്നെ പോലീസിനെ അപമാനിക്കുന്നതാണ്. സിനിമയുടെ സംവിധായകന്‍ ബാബ്ജിക്കും നിര്‍മ്മാതാവിനും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ മറുപടി നല്‍കിയിട്ടില്ലെന്നും ഗോപി റെഡ്ഡി പറഞ്ഞു.തമിഴില്‍ നിന്നും തെലുങ്കിലേക്ക് മൊഴിമാറ്റിയിരിക്കുന്ന സിനിമയ്ക്ക് ആന്ധ്രാ ഫിലിംബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അസോസിയേഷന്‍ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമപരമായി രംഗത്ത് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button