NewsIndia

ദേശീയ പാതകളിലെ മുഴുവന്‍ ഹമ്പുകളും നീക്കം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകളും ഹമ്പുകളുമെല്ലാം ഒഴിവാക്കാന്‍ കേന്ദ്ര റോഡു ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. റോഡപകടങ്ങള്‍ക്കും അതിലൂടെ ആയിരക്കണക്കിനു പേരുടെ മരണത്തിനും ഹമ്പുകള്‍ കാരണമാകുന്നതിനാലാണു ഇത്തരമൊരു നിര്‍ദ്ദേശം.പലയിടത്തും അശാസ്ത്രീയമായ തരത്തിലാണ് സ്പീഡ് ബ്രേക്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലെ അപാകതമൂലം ഗട്ടറുകള്‍ വര്‍ധിക്കുന്നതും അപകടങ്ങളുടെ തോതു കൂട്ടുന്നുണ്ട്. സ്പീഡ് ബ്രേക്കറുകള്‍ തിരിച്ചറിയാനാകാതെ വരുന്ന സാഹചര്യവും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.

2014ല്‍ 4726 ജീവനുകള്‍ പൊലിഞ്ഞതു റോഡുകളിലെ സ്പീഡ് ബ്രേക്കറുകള്‍ കാരണമാണെന്നാണു മന്ത്രാലയം പുറത്തിറക്കിയ റോഡ് അപകടറിപ്പോര്‍ട്ടില്‍ (2014) ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഉടനടി നടപടി സ്വീകരിക്കാനാണു സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയ പാത അഥോറിറ്റിക്കും പൊതുമരാമത്തു വകുപ്പുകള്‍ക്കും മറ്റും കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം.അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button