ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഹാന്ദ്‌വാരയില്‍ ഇന്റര്‍നെറ്റ് ഉപയോഗം താല്‍ക്കാലികമായി നിരോധിച്ചു. സൈന്യം നടത്തിയ വെടിവെയ്പിനു പിന്നാലെ വെടിവെയ്പുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്റര്‍നെറ്റ് ഉപയോഗം വിലക്കിയതെന്നാണ് ലഭിക്കുന്ന വിവരം.ശ്രീനഗര്‍, കുപ്‌വാര, ബാരമുള്ള, ബന്ദിപോര, ഗന്ദര്‍ബാല്‍ എന്നീ പ്രദേശങ്ങളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭിക്കാത്തത്.
ഹാന്ദ്‌വാരയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ സൈനികര്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചവര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെയ്പില്‍ ഒരു ക്രിക്കറ്റ് താരം ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചത് സൈനികന്‍ അല്ലെന്നും പ്രദേശത്തെ യുവാക്കള്‍ ആണെന്നും പറഞ്ഞു രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
Post Your Comments