പാക്-അധീന കാശീരില്‍ വളരെ വിരളമായുണ്ടാകുന്ന ജോലി അവസരങ്ങള്‍ കാശ്മീരി യുവാക്കള്‍ക്ക് നല്‍കാതെ പാകിസ്ഥാനി യുവാക്കള്‍ക്ക് നല്‍കുകയാണ് എന്ന വിഷയം ഉയര്‍ത്തിപ്പിടിച്ച് വന്‍പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
പാക്-അധിനിവേശത്തിലുള്ള കാശ്മീരിലെ മുസഫറാബാദ് കേന്ദ്രീകരിച്ച് പലയിടങ്ങളിലും ജമ്മു ആന്‍ഡ് കാശ്മീര്‍ നാഷണല്‍ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (ജെ.കെ.എന്‍.എസ്.എഫ്), ജമ്മു ആന്‍ഡ് കാശ്മീര്‍ നാഷണല്‍ അവാമി പാര്‍ട്ടി (ജെ.കെ.എന്‍.എ.പി) എന്നിവയുടെ ആഭിമുഖ്യത്തില്‍ നൂറിലധികം പേര്‍ വരുന്ന പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. അടിച്ചമര്‍ത്തല്‍ ഭരണം നടത്തുന്ന പാകിസ്ഥാന്‍ അധികാരകേന്ദ്രങ്ങള്‍, ലോക്കല്‍ ഗവണ്മെന്‍റ് എന്നിവയ്ക്കെതിരെയായിരുന്നു പ്രതിഷേധക്കാരുടെ രോഷപ്രകടനങ്ങള്‍.
സ്വതന്ത്ര കാശ്മീര്‍ വേണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത്. പാക്-വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയപ്പോള്‍ ലോക്കല്‍ പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ക്രൂരമായ ലാത്തിപ്രയോഗത്തിലൂടെയാണ് പോലീസ് പ്രതിഷേധക്കാരെ കീഴടക്കിയാതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments