മലപ്പുറം: ഒന്‍പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളുടെ വിലയില്‍ ഇതുവരെ തീരുമാനമകാത്തതിനാല്‍ സ്‌കൂള്‍ സൊസൈറ്റികളിലെത്തിയ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്.അടുത്തവര്‍ഷം ഒന്‍പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങള്‍ മാത്രമാണ് മാറുക. നിലവില്‍ സംസ്ഥാനത്ത് ഈ രണ്ടുവിഭാഗത്തിനുമാത്രമാണ് വില ഈടാക്കുന്നത്. ഒന്നാം ക്ലാസില്‍ സംസ്ഥാന സര്‍ക്കാരാണ് സൗജന്യമായി പുസ്തകങ്ങള്‍ കൊടുക്കുന്നത്. രണ്ടുമുതല്‍ എട്ടുവരെയുള്ള ക്ലാസിലേതിന് സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) ഫണ്ട്‌നല്‍കും. അതിനാല്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ എട്ടുവരെയുള്ള പുസ്തകങ്ങള്‍ക്ക് കുട്ടികളില്‍നിന്ന് കാശുവാങ്ങുന്നില്ല.
ഹൈസ്‌കൂള്‍ വിഭാഗത്തിലേക്കാവശ്യമായ പുസ്തകങ്ങള്‍ വിഷുവിനുമുമ്പ് സൊസൈറ്റികളിലെത്തിക്കുമെന്നാണ് കെ.ബി.പി.എസ് പറഞ്ഞിരുന്നത്. എന്നാല്‍ വില നിശ്ചയിക്കാത്തതിനാല്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ കൊടുക്കാനും കഴിയുന്നില്ല.പുസ്തകങ്ങള്‍ക്കുള്ള കണക്ക് നല്‍കുമ്പോള്‍ അതിനനുസരിച്ചുള്ള പൈസയും സര്‍ക്കാരിലേക്ക് അടയ്ക്കണം. വിലയാകാത്ത കാരണം ഇവര്‍ക്കുള്ള പുസ്തകങ്ങളും കൊടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രാകാരം 25 ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഈ മേഖലയില്‍ ആവശ്യമായി വന്നത്.
പൊതുവിദ്യാഭ്യാസ മേധാവിയുടെ അധ്യക്ഷതയില്‍ എസ്. സി. ആര്‍. ഇ. ആര്‍. ടി., അച്ചടി വിഭാഗം മേധാവികള്‍, സ്റ്റേഷനറി കണ്‍ട്രോളര്‍, പൊതുവിദ്യാഭ്യാസ സഹമേധാവി, പാഠപുസ്തക ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സമിതിയാണ് വില നിശ്ചയിക്കേണ്ടത്.
Post Your Comments