East Coast Special

ഇന്ത്യയേക്കാള്‍ മുമ്പേ സംസ്‌കൃതം എത്തിയത് ഈ നാട്ടില്‍

സംസ്‌കൃതം ഭാരതത്തിന്റെ സാംസ്‌കാരികദേശീയതയുടെ ഭാഗമാണ്.ഒരുകാലത്ത് സംസ്‌കൃതം കീഴ് ജാതിക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നുവെങ്കിലും ഇന്ന് സംസ്‌കൃതത്തിനുവേണ്ടി വിദേശകാര്യമന്ത്രാലയത്തില്‍ ഒരു ജോയിന്റ് സെക്രട്ടറിയുടെ തസ്തിക പോലും കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്.

പക്ഷെ ഞെട്ടിക്കുന്ന ഒരു ചരിത്രസത്യമുണ്ട്. സംസ്‌കൃതം ആദ്യം രേഖപ്പെടുത്തിയത് ഭാരതത്തിലല്ല, സിറിയയിലാണ് എന്നത്‌.
സംസ്കൃതത്തിന്റെ ആദ്യരൂപം ഋഗ്വേദത്തിലാണ് കാണപ്പെടുന്നത്.എന്നാല്‍ ആ പ്രാഗ്രൂപത്തിന്റെ തെളിവുകള്‍ ഇന്ത്യയില്‍ നിന്നല്ല വടക്കന്‍ സിറിയയില്‍ നിന്നാണ് കണ്ടെടുത്തിരിയ്ക്കുന്നത്.1500 ബി സിയില്‍ ടൈഗ്രിസ്‌-യൂഫ്രട്ടീസ് നദിക്കരയില്‍ ഉരുവം കൊണ്ട ജനസംസ്ക്കാരമായ മിതാനീസ് ജനത ഉപയോഗിച്ചിരുന്ന ഹുരിയന്‍ എന്ന ഭാഷയ്ക്ക് ഈ രൂപത്തോട് സാദൃശ്യം ഉള്ളതായിരുന്നു.

രാജാക്കന്മാരുടെയും സ്ഥലങ്ങളുടെയും പേരുകളും ഈ സാദൃശ്യം കാണിച്ചിരുന്നു.തേര് ഉപയോഗിച്ച് യുദ്ധങ്ങള്‍ നടത്തിയിരുന്നു ഇവര്‍.അവരുടെ യുദ്ധസംഹിതകളില്‍ സംസ്കൃതവുമായി സാമ്യമുള്ള നിരവധി വാക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ദ്ര,വരുന തുടങ്ങി ഹൈന്ദവപുരാണങ്ങളുമായി ബന്ധപ്പെട്ട ദേവതകളും അവര്‍ക്കുണ്ടായിരുന്നുവെന്ന് തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു.കൂടുതല്‍ ഗവേഷണങ്ങള്‍ ഈ വിഷയത്തില്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button