പരവൂര്‍: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിന് ശേഷം ഒളിവില്‍ പോയ ക്ഷേത്രഭാരവാഹികളില്‍ നാല് പേര് കീഴടങ്ങില്ലെന്ന് റിപ്പോര്‍ട്ട്. പകരം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ നീക്കം. േൈഹക്കാടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന.
15 ഭരണസമിതി അംഗങ്ങളാണുള്ളത്. ഇതില്‍ ഏഴു പേര് കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു. സ്ത്രീ ഉള്‍പ്പെടെ എട്ട് പേര് കീഴടങ്ങാനുണ്ട്. ഇതില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേരാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.
ഒന്നും രണ്ടും പ്രതികളായ പ്രസിഡന്റിനെയും സെക്രട്ടറിയെയും മാത്രമാണ് ഇന്നലെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. മൂന്ന്, നാല്, അഞ്ച് പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവരാണ് വെടിക്കെട്ടിനായി കരാറുകാരെ ഏര്‍പ്പെടുത്തിയത്.
പ്രസിഡന്റ് പരവൂര്‍ കൂനയില്‍ പത്മവിലാസത്തില്‍ പി.എസ്. ജയലാല്‍, സെക്രട്ടറിയും വെടിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയയാളുമായ പൊഴിക്കര കൃഷ്ണഭവനത്തില്‍ കൃഷ്ണന്‍കുട്ടിപ്പിള്ള, കുറുമണ്ടല്‍ പൂവന്‍പള്ളിയില്‍ ജെ. പ്രസാദ്, കോട്ടപ്പുറം കോങ്ങാല്‍ ചന്ദ്രോദയം വീട്ടില്‍ സി. രവീന്ദ്രന്‍പിള്ള, പൊഴിക്കര കടകത്ത് തൊടിയില്‍ ജി. സോമസുന്ദരന്‍പിള്ള, കോങ്ങാല്‍ സുരഭിയില്‍ സുരേന്ദ്രനാഥന്‍പിള്ള, കോങ്ങാല്‍ മനീഫ കോട്ടേജില്‍ മുരുകേശന് എന്നിവരാണ് കഴിഞ്ഞ ദിവസം കീഴടങ്ങിയത്.
Post Your Comments