വിവാഹത്തെ പറ്റി പൊതുവായ ധാരണകളുണ്ട്. കേട്ടു കേള്‍വികളുണ്ട്. വിവാഹം കഴിയ്ക്കുവാന്‍ ഒരുങ്ങുന്നവരോട് മറ്റുള്ളവര്‍ കളിയായും കാര്യമായും പറഞ്ഞറിയിക്കുന്ന പല കാര്യങ്ങളുമുണ്ട്. എന്നാല്‍ വിവാഹത്തെ പറ്റി അധികമാരും പറയാത്ത ചില രഹസ്യങ്ങളും കൂടിയുണ്ട്. ഇവയെക്കുറിച്ചറിയൂ,
നിങ്ങള്‍ ലോകത്തെ ഏറ്റവും സുന്ദരിയായ, സുന്ദരനായ വ്യക്തിയെയാണ് വിവാഹം ചെയ്തതെങ്കിലും എന്നെങ്കിലും ഒരു ദിവസം, പ്രത്യേകിച്ചു കാലമേറെ കഴിയുമ്പോള്‍ പരസ്പര ആകര്‍ഷണം കുറയും.
വിവാഹത്തോടെ രണ്ടാത്മാക്കള്‍ ഒന്നാകുമെന്നാണു പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാല്‍ മിക്കവാറും വിവാഹങ്ങളില്‍ ഇതു സംഭവിയ്ക്കാറില്ല. വ്യക്തികളുടെ കാഴ്ചപ്പടിലും താല്‍പര്യങ്ങളിലുമുള്ള വൈവിധ്യങ്ങളാണ് കാരണം.
നമ്മുടെ ജീവിതത്തിലെ ശൂന്യതയും ഏകാന്തതയും ഇല്ലാതാക്കാനാണ് പലരും വിവാഹത്തിനൊരുങ്ങുന്നത്. എന്നാല്‍ ഇതിനു ശേഷവും വിവാഹത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഒറ്റയ്ക്കാണെന്നു മാനസികമായി തോന്നുന്ന ചിലരെങ്കിലുമുണ്ട്.
എത്രയൊക്കെ ശ്രമിച്ചാലും വിവാഹജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ പങ്കാളിയോട് ദേഷ്യം തോന്നാത്തവരുണ്ടാകില്ല. ഇത് താല്‍ക്കാലികമാണെങ്കില്‍ പോലും.
കുട്ടിയുണ്ടാകുന്നതോടെ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും കുറയുമെന്നു കരുതുന്നവരുണ്ട്. ഇതും പലരുടെ കാര്യത്തിലും വാസ്തവമാകാറില്ല.
ഹണിമൂണ്‍ കാലം അവസാനിയക്കുന്ന ഒന്നാണെന്നു തന്നെ പറയാം. ഈ കാലഘട്ടത്തില്‍ തോന്നുന്ന ആവേശവും താല്‍പര്യവുമൊന്നും എല്ലാക്കാലവും നില നില്‍ക്കില്ല. ജീവിതം മുഴുവന്‍ ഹണിമൂണ്‍ എന്നുള്ളതെല്ലാം കേവലം ഭാവന മാത്രമാണ്.
വഴക്കുകള്‍ വിവാഹജീവിതത്തില്‍ പതിവാണെങ്കിലും തുടര്‍ച്ചയായ വഴക്കുകള്‍ ദാമ്പത്യത്തിനു തന്നെ അന്ത്യമുണ്ടാക്കിയേക്കുമെന്ന ഒരു വാസ്തവും കൂടിയുണ്ട്.
Post Your Comments