തിരുവനന്തപുരം : ഗള്‍ഫ് മലയാളികള്‍ക്ക് കേരളത്തനിമ നഷ്ടപെടാതെ വിഷു ഒരുക്കാന്‍ കേരളത്തില്‍ നിന്നും കണിക്കൊന്നയും നാടന്‍ പച്ചക്കറികളും. ദിവസേന കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം എന്നീ മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴി ഇരുനൂറിലേറെ ടണ്‍ പഴംപച്ചക്കറി ഉല്‍പ്പന്നങ്ങളാണ് വിഷു മുന്‍ നിര്‍ത്തി കയറ്റി അയക്കുന്നത്.നാടന്‍ വിഭവങ്ങള്‍ക്കാണ് ഗള്‍ഫില്‍ ആവശ്യക്കാര്‍ ഏറെയുളളത്.കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ കേടുവരാതെ ഗള്‍ഫിലെത്തിക്കാന്‍ പ്രത്യേകം പാക്ക് ചെയ്താണ് കയറ്റി അയക്കുന്നത്. ദുബായ്, അബൂദാബി, ഷാര്‍ജ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങി വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് കൂടുതല്‍ കയറ്റുമതി നടക്കുന്നത്.
പതിവ് പഴം പച്ചക്കറികള്‍ക്ക് പുറമെ വിഷുക്കണിയും വിഭവങ്ങളുമാണ് കയറ്റുമതിയില്‍ പ്രത്യേകം ഇടംപിടിച്ചിരിക്കുന്നത്. കണിക്കൊന്ന, കണിവെളളരി, കണിച്ചക്ക, മാങ്ങ, വാഴത്തട്ട, വാഴക്കുല മുതല്‍ വിവിധ പച്ചക്കറികളും, ഭക്ഷണം വിളമ്പാന്‍ നാക്കിലയും കയറ്റുമതിയില്‍ പ്രധാനമാണ്. ഉത്പന്നങ്ങള്‍ കയറ്റി അയക്കാന്‍ ഏജന്റുമാര്‍ ധാരാളമാണ്.
Post Your Comments