NewsInternational

വര്‍ഷങ്ങളായി പാകിസ്താന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യൻപൗരന്‍ മരണമടഞ്ഞു

ന്യൂഡൽഹി:വർഷങ്ങളായി പാകിസ്താൻ ജയിലിൽ കഴിയുന്ന ഇന്ത്യൻപൗരനായ കൃപാൽ സിങിനെ മരിച്ച നിലയിൽ കണ്ടെത്തി.പഞ്ചാബിലെ ഗുർദാസ്പുർ സ്വദേശിയായ ഇദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെ കോട്ട് ലഖ്പാത് ജയിലിലെ സെല്ലിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

1992ല്‍ വാഗാ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ കടന്നെന്നാണ് കിര്‍പാല്‍ സിംഗിനെതിരെ ചുമത്തിയ കുറ്റം. പഞ്ചാബ് പ്രവിശ്യയില്‍ ബോംബ് സ്ഫോടന കേസുകളില്‍ പ്രതിയാക്കിയ സിംഗിന് മരണശിക്ഷ വിധിച്ചിരുന്നു.മരണത്തിൽ അസ്വാഭാവികതയില്ലെന്നും നെഞ്ചുവേദനയെ തുടർന്നാണ് മരണം സംഭവിച്ചതെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.

പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള സിംഗ് ബോംബ് സ്ഫോടനക്കേസില്‍ നിരപരാധിയാണെന്ന് വിധിച്ചെങ്കിലും അജ്ഞാതമായ ചില കാരണങ്ങളാല്‍ ഇയാളുടെ മരണ ശിക്ഷയ്ക്ക് ഇളവു നല്‍കിയിരുന്നില്ലെന്നും പറയുന്നു. കുടുംബത്തിലെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ സിംഗിനെ തങ്ങള്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ലെന്നും സഹായത്തിനായി രാഷ്ട്രീയക്കാര്‍ പോലും മുന്നോട്ട് വന്നില്ലെന്നും സഹോദരി ജാഗിര്‍ കൗര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button