ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയുടെ പേര് ഗുരുഗ്രാമം എന്നു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേവത് ജില്ലയുടെ പേര് ‘നു’ എന്ന് മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗുഡ്ഗാവ് ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പേരുമാറ്റത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. മുമ്പ് ഗുഡ്ഗാവ്, ഗുരുഗ്രാമം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അതിനാലാണ് പേര് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും വെബ്‌സൈറ്റില്‍ പറയുന്നു.
ഗുരു ദ്രോണാചാര്യര്‍ക്ക് ശിഷ്യന്‍മാര്‍ ദക്ഷിണയായി നല്‍കിയതാണ് ഈ പ്രദേശമെന്നും അതിനാലാണ് ഗുരുഗ്രാമം എന്ന് പേരുവന്നതെന്നും ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍, രാജ്യത്ത് വളരെ വേഗത്തില്‍ വികസിക്കുന്ന സ്ഥലങ്ങളിലൊന്നായ ഗുഡ്ഗാവിന്റെ പേരുമാറ്റം വരുംകാലങ്ങളില്‍ തിരിച്ചടിയാകുമെന്നാണ് വ്യവസായിക വിദഗ്ധരുടെ അഭിപ്രായം.
Post Your Comments