കാലിഫോര്‍ണിയ: ലോകത്തിലെ മുന്‍നിര ടെക്‌നോളജി കമ്പനിയായ യാഹുവിനെ ഏറ്റെടുക്കാന്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിലിന്റെ മാതൃകമ്പനി ഉള്‍പ്പെടെ നിരവധി വന്‍കിട കമ്പനികള്‍ രംഗത്ത്.ഡിജിറ്റല്‍ മീഡിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് യാഹുവിനെ ഏറ്റെടുക്കാന്‍ ഡെയ്‌ലി മെയില്‍ ശ്രമിക്കുന്നത്.
അമേരിക്കന്‍ ടെലി കമ്യൂണിക്കേഷന്‍സ് കമ്പനിയായ വെറൈസണ്‍, ഏറ്റവും വലിയ സേര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ യാഹുവിനെ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് സൂചന.പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് യാഹുവിന്റെ മുഖ്യ ബിസിനസ്സുകള്‍ വില്‍ക്കാനൊരുങ്ങുന്നത്.ഏറ്റവും ഉയര്‍ന്ന വില നല്‍കുന്ന കൂട്ടര്‍ക്കാവും ഓഹരികള്‍ കൈമാറുക.യാഹുവിനെ ഏറ്റെടുക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാനുള്ള അവസാന തീയതി ഏപ്രില്‍ 11 ആയിരുന്നു. ഇത് പിന്നീട് 18-ലേക്ക് നീട്ടി.
Post Your Comments