ഭൂമിയില്‍ നിന്ന് ദിനോസറുകള്‍ അപ്രത്യക്ഷമായത് പോലെ…ഒഴുകുന്ന നദികള്‍ ഭൂമിയ്ക്ക് അടിയിലേയ്ക്ക് മറഞ്ഞതുപോലെ നമ്മള്‍ മനുഷ്യരും ഈ ഭൂമുഖത്ത് നിന്ന് പെട്ടന്നൊരുദിവസം തുടച്ച് മാറ്റപ്പെടുമോ? ലോകാവസാനം എന്ന് പലപ്പോഴായി പറഞ്ഞ് കേള്‍ക്കുന്നുണ്ട് പക്ഷേ അതിനൊക്കെ വിപരീതമായി ഓരോ പ്രഭാതത്തിലും നാം ജീവിച്ചിരിയ്ക്കുന്നുവെന്ന തിരിച്ചറിവ് ഉണ്ടാകുന്നു. ശരിയ്ക്കും ലോകാവസാനം എന്നത് സംഭവിയ്ക്കുമോ? പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ നമുക്ക് നഷ്ടമായത് ഒപ്പമുണ്ടായിരുന്ന വിലപ്പെട്ട നൂറിലധികം ജീവനുകളാണ്. അതിനെക്കാളൊക്കെ ഭീകരമായ ഒരു ദുരന്തത്തില്‍ ഈ ഭൂമുഖത്ത് നിന്ന് മനുഷ്യര്‍ ഒന്നാകെ തുടച്ച് മാറ്റപ്പെടുമോ? യുഎസിലെ ലൂസിയാന സര്‍വകാലശാലയിലെ ചില ഗവേഷകര്‍ ഇതാ ശാസ്ത്ര പിന്‍ബലത്തോടെ ലോകാവസാനത്തെപ്പറ്റി പറയുന്നു. ഉല്‍ക്കാ വര്‍ഷത്തിലൂടെ ദിനോസര്‍ വംശത്തെ ഇല്ലാതാക്കിയ അതേ വിധി തന്നെ ഭൂമിയിലെ മനുഷ്യര്‍ക്കും ഉണ്ടാകും എന്നാണ് പഠനം. ഏറെ ഞെട്ടിയ്ക്കുന്ന മറ്റൊരു കാര്യം അതേ വിധി മനുഷ്യനും ഉണ്ടായാല്‍ 2016 ഏപ്രില്‍ നാശങ്ങളിലേയ്ക്കുള്ള തുടക്കമാകും…
ഭൂമിയ്ക്ക് വില്ലനായ മാറിയിരിയ്ക്കുകയാണ് ഏറെ അകലെയുള്ള ഒരു ഗ്രഹം. സൗരയൂഥത്തിന്റെ അറ്റം എന്ന് വിളിയ്ക്കാവുന്ന ക്യൂപര്‍ ബെല്‍റ്റിലാണ് ഈ ഗ്രഹം ഉള്ളത്. പഌനറ്റ് എക്‌സ് എന്നാണ് ശാസ്ത്രലോകം ഈ ഗ്രഹത്തെ വിളിയ്ക്കുന്നത്. പഌനറ്റ് എക്‌സിന്റെ അതിശക്തമായ ഗുരുത്വാകര്‍ഷണ ബലം മൂലം അവയുടെ നിലവിലെ ഭ്രമണ പഥത്തില്‍ നിന്ന് പല ഉല്‍ക്കകളും തെറിച്ച് പോകും. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ ഈ ഉല്‍ക്കകള്‍ വരുന്നതാകട്ടേ ഭൂമിയുടെ നേര്‍ക്കും. പഌനറ്റ് എക്‌സിന്റെ ഗുരുത്വാകര്‍ഷണ ബലത്തില്‍ ഭൂമിയിലേയ്ക്ക് തുടര്‍ച്ചായായി ഉല്‍ക്കാ വര്‍ഷം ഉണ്ടാകുമെന്ന് പറയുന്നത് യൂണിവേഴ്‌സിറ്റി ഓഫ് ലൂസിയാനയിലെ അസ്‌ട്രോ ഫിസിക്‌സ് ഗവേഷകനായിരുന്ന ഡാനിയേല്‍ വിത്ത്മയര്‍ ആണ്. തുടര്‍ച്ചായായി ഭൂമിയിലേയ്ക്ക് ഉല്‍ക്കാപതനം ഉണ്ടാകാനുള്ള സാധ്യത 27 ദശലക്ഷം വര്‍ഷത്തില്‍ ഒരിയ്ക്കലേ ഉള്ളൂവെന്നും പറയുന്നു . വിത്ത്മയറിന്റെ ഈ കണ്ടെത്തലുകള്‍ ശരിയായാല്‍ ഭൂമിയുടെ നാശത്തിന് ഇനിയും സമയം ബാക്കിയുണ്ട്
Post Your Comments