മുംബൈ: 10 വാഗണുകള്‍ നിറയെ വെള്ളവുമായി റെയില്‍വേയുടെ ആദ്യ “ജല തീവണ്ടി” ഇന്ന്‍ മറാത്ത്-വാടാ മേഖലയിലെ ലത്തൂരെത്തിച്ചേരും. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ മിറാജില്‍ നിന്നാണ് വരള്‍ച്ച കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ലത്തൂരേക്ക് ജല തീവണ്ടി എത്തുക.
രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് ഞായറാഴ്ച മിറാജില്‍ ജല തീവണ്ടി എത്തിച്ചേര്‍ന്നത്.
വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ ആവശ്യത്തിന് വെള്ളം എത്തിക്കുന്നതിനായി മഹാരാഷ്ട്രാ ഗവണ്മെന്‍റും റെയില്‍വേയും കഠിനാധ്വാനം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് അറിയിച്ചു.
ഓരോ വാഗണിലും 54,000-ലിറ്റര്‍ വെള്ളമാണ് ലത്തൂരില്‍ എത്തിച്ചേരുക.
Post Your Comments