കൊല്ലം: നൂറിലേറെപ്പെരുടെ മരണത്തിന് ഇടയാക്കിയ പരവൂര്‍ പുറ്റിങ്കല്‍ ദേവി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിന് തൊട്ടുമുന്‍പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവസ്ഥലത്ത് വെടിക്കെട്ട് കാണാനെത്തിയ ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നത്.
“വെള്ളച്ചാട്ടം” എന്ന പേരിൽ അറിയപ്പെടുന്ന , അമിട്ടിന്റെ തീപ്പൊരികൾ ഒലിച്ചിറങ്ങുന്നതിനിടയിലേക്ക് ഒരാൾ അമിട്ടുമായി വരുന്നു. ഒലി അമിട്ടിന്റെ തീപ്പൊരികൾ അയാളുടെ കൈയ്യിരിക്കുന്ന അമിട്ടിന്റെ തിരയിൽ തട്ടി പൊട്ടിത്തെറിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
അതേസമയം, അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 107 ആയി. വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിനോദ് (34) പള്ളിപ്പുറംആണ് ഇന്ന് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിനോദ്. അപകടത്തില്‍ പരിക്കേറ്റ 383 ഓളം പേര് കൊല്ലത്തേയും തിരുവനന്തപുരത്തേയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
Post Your Comments