KeralaNews

പാത ഇരട്ടിപ്പികലിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗത നിയന്ത്രണം

തിരുവന്തപുരം: കോട്ടയം സെക്ഷനില്‍ ഈ മാസം 12,16, 19 തീയതികളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തിരുവല്ല സ്റ്റേഷനില്‍ യാര്‍ഡ്‌ നവീകരണവും, ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ പാലത്തില്‍ ഗര്‍ഡര്‍ മാറ്റം എന്നിവ നടക്കുന്നത് കൊണ്ടാണ് ഈ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

എറണാകുളത്ത് നിന്നും രാവിലെ 5.25 നും കൊല്ലത്ത് നിന്നും പകല്‍ 11 നും പുറപ്പെടുന്ന എറണാകുളം-കോട്ടയം-കൊല്ലം മെമു, എറണാകുളത്ത് നിന്നും പകല്‍ 11.30 നും കായംകുളത്ത് വൈകിട്ട് 4.25 പുറപ്പെടുന്ന എറണാകുളം -കോട്ടയം – കായംകുളം പാസഞ്ചര്‍ ,കൊല്ലത്ത് നിന്നും രാവിലെ 8.35 നും കോട്ടയത്ത് നിന്ന് വൈകിട്ട് 5.45നു പുറപ്പെടുന്ന കൊല്ലം-കോട്ടയം പാസഞ്ചര്‍, എറണാകുളത്ത് നിന്നും രാവിലെ 7.൪൦ നും കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് 2.40 നു പുറപ്പെടുന്ന എറണാകുളം – കോട്ടയം- കൊല്ലം മെമു, കൊല്ലത്ത് നിന്നും രാവിലെ 8.50 നും എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.20 നു പുറപ്പെടുന്ന കൊല്ലം- ആലപ്പുഴ-എറണകുളം മെമു എന്നിവയാണ് പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button