ന്യൂഡെല്‍ഹി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന വന്‍വെടിക്കെട്ട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു.
പൊള്ളല്‍ ചികിത്സയില്‍ അതീവവൈദഗ്ദ്ധ്യമുള്ള പതിനഞ്ചു പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം 2-മണിക്കും 3-മണിക്കും ഇടയില്‍ പ്രധാനമന്ത്രി കൊല്ലത്തെത്തുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
Post Your Comments