ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കും. ഉടന്‍തന്നെ ദുരന്തസ്ഥലം സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരന്തത്തെ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയതായും മോദി ട്വീറ്ററില്‍ എഴുതി. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയോട്് ഉടന്‍ സംഭവ സ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയതായും മോദി അറിയിച്ചു.
Post Your Comments