KeralaNews

ആര്‍.എസ്.പി ചിഹ്നത്തിന് അവകാശവാദം

കൊല്ലം: ആര്‍.എസ്.പി ചിഹ്നത്തിന് അവകാശവാദവുമായി കോവൂര്‍ കുഞ്ഞുമോന്‍ നേതൃത്വം നല്‍കുന്ന ആര്‍.എസ്.പി ലെനിനിസ്റ്റ്. മണ്‍വെട്ടിയും മണ്‍കോരിയും ചിഹ്നം തങ്ങള്‍ക്കനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേരളത്തിലും ദേശീയതലത്തിലും ഇടതുമുന്നണിയിലായതിനാല്‍ മണ്‍വെട്ടി മണ്‍കോരി ചിഹ്നം ധാര്‍മികമായും നിയമപരമായും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ആര്‍.എസ്.പി എല്ലിന്റെ അവകാശവാദം.

പ്രേമചന്ദ്രന്റെ ആര്‍.എസ്.പിക്ക് അനുവദിച്ച കയ്പമംഗലം സീറ്റ് വില്‍പ്പന ചരക്കാക്കാന്‍ ശ്രമം നടത്തിയെന്നും തുക സംബന്ധിച്ച തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി പിന്മാറാന്‍ കാരണമെന്നും ആര്‍.എസ്.പി എല്‍ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: ബലദേവ് ആരോപിച്ചു. അതേസമയം ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കാന്‍ ആര്‍.എസ്.പി എല്ലിന് അവകാശമില്ലന്നും ആര്‍.എസ്.പി നേതൃത്വം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button