ദമാസ്കസ്: സിറിയയിലെ സിമന്റ് ഫാക്ടറിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 300 തൊഴിലാളികളില്‍ 175 പേരെ ഭീകര സംഘടനയായ ഐ.എസ് വധിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷട്ര മാധ്യമമായ റൂയിറ്റേഴ്സ് ആണ് സിറിയന്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കിഴക്കന്‍ ദമാസ്കസിലെ ഡെയര്‍ പട്ടണത്തിലെ അല്‍ ബാദിയ സിമന്റ് കമ്പനിയിലെ തൊഴിലാളികളെ വ്യാഴാഴ്ചയാണ് ഐ.എസ്തട്ടിക്കൊണ്ടു പോയത്. ദൂമിയര് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ബദിയാ ഫാക്ടറിയില്‍ നിന്നുമാണ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയത്.
കോണ്ട്രാക്ടര്മാരും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെടുന്നു. തൊഴിലാളികളുമായി ആര്‍ക്കും ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് കമ്പനി അഡ്മിനിട്രേറ്റര്‍ പറഞ്ഞു. ഈ സ്ഥലത്ത് കുറച്ച് ദിവസങ്ങളായി സൈന്യവും ഐഎസ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
പൗരാണിക നഗരമായ പാല്‍മിറയില്‍ നിന്ന് സൈന്യം ഐഎസിനെ തുരത്തുകയും നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് തൊഴിലാളികളെ തട്ടിക്കൊണ്ടു പോയതെന്നും കൊലപ്പെടുത്തിയതെന്നുമാണ് സൂചന.
Post Your Comments