ലണ്ടന്‍: സമൂഹ മാധ്യമമായ ഫേസ്ബുക്കില്‍ സ്വന്തം ഫോട്ടോയില്‍ ടാഗ് ചെയ്ത യുവാവ് ജയിലില്‍. അയര്‍ലണ്ടുകാരനായ റോബര്‍ട്ട് ഡാരഗ് എന്ന യുവാവിനാണ് ഇങ്ങനെ ഒരക്കിടി പറ്റിയത്.
വടക്കന്‍ അയര്‍ലണ്ടില്‍ നാഷണലിസ്റ്റുകളും യൂണിയനിസ്റ്റുകളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ റോബര്‍ട്ടും ഉള്‍പ്പെട്ടിരുന്നു. സി.സി.ടി.വിയില്‍ പതിയാതിരിക്കാന്‍ മുഖം മറച്ചാണ് റോബര്‍ട്ട് എത്തിയത്. എന്നാല്‍ പിന്നീട് ഇതില്‍ നിന്നുള്ള മുഖം മറച്ച ചിത്രത്തില്‍ യുവാവ് സ്വന്തം പേര് ടാഗ് ചെയ്യുകയായിരുന്നു. ഇത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും ആളെതിരിച്ചറിഞ്ഞ പോലീസ് റോബര്‍ട്ടിനെ ഉടനടി പൊക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്സംഭവ ദിവസം താന്‍ മദ്യപിച്ചിരുന്നുവെന്നും അന്ന് സംഭവിച്ചത് എന്താണെന്ന് അറിയില്ലെന്നുമാണ് യുവാവിന്റെ വാദം.
Post Your Comments