ജോലിതേടി കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ ബംഗാളികളെ തിരിച്ചു വിളിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി മമതയുടെ കീഴില്‍ ബംഗാള്‍ പുരോഗമിച്ചു എന്നാണ് ധനമന്ത്രി അമിത് മിത്ര പറയുന്നത്. തൊഴില്‍ ഇല്ലാത്തതിന്റെ പേരില്‍ ഇനി ആരും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകണ്ട എന്നും ബംഗാളില്‍ ജോലി സാധ്യത കൂടിയെന്നും മന്ത്രി പറഞ്ഞു. ജോലിക്കായി ഏത് സംസ്ഥാങ്ങളിലേക്ക് പോയവര്‍ക്കും മടങ്ങി വരാം എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇങ്ങനെ സംഭവിക്കുമ്പോള്‍ ബുദ്ധിമുട്ടിലാകുന്നത് കേരളം തന്നെയാണ്. മലയാളികളെ അപേക്ഷിച്ച് അന്യസംസ്ഥാന തൊഴിലാളികലാണ് ഇവിടെ കൂടുതല്‍. അവര്‍ തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് മലയാളികള്‍ തന്നെയാണ്.
Post Your Comments