വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നു ആശങ്ക ഉയരുന്നു. ഇതോടൊപ്പം തന്നെ ലോകത്തെ ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ്പ് ഇന്ത്യയില്‍ നിരോധിക്കപെടുമോ എന്ന ചര്‍ച്ചകളും സജീവമാകുകയാണ്.
എന്‍ക്രിപ്റ്റ് ചെയ്ത വാട്സ് ആപ്പ് സന്ദേശങ്ങള്‍ അയക്കുന്ന ആളിലഭിക്കുന്ന ആളിന് മാത്രമേ കാണാനാകൂ. ഗ്രൂപ്പ് ചാറ്റിലും ഇതേ സവിശേഷത ലഭിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 100 കോടിയിലേറെ ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്ഡേഷനിലൂടെ പുതിയ സൗകര്യം ലഭിക്കും. പുതിയ സംവിധാനത്തില്‍ മെസേജുകള്‍ കമ്പനിയുടെ സെര്‍വറുകളില്‍ പോലും സേവ് ചെയ്യപ്പെടുകയില്ല. ഉപഭോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ തങ്ങള്‍ക്ക് പോലും ഒരുവിധത്തിലും വായിക്കാനാകില്ലെന്ന് വാട്സ്ആപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ പോലും സര്‍ക്കാരുകള്‍ക്കോ കോടതിക്കോ പോലും വാട്സ് ആപ്പ് സന്ദേശങ്ങള്‍ ലഭ്യമാകില്ല. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.
Post Your Comments