കോഴിക്കോട്: അസഹിഷ്ണുത വളരുന്ന ഇന്നത്തെ സാഹചര്യത്തില്‍ സൂഫിസത്തിനു വളരെയേറെ പ്രസക്തിയുണ്ടെന്നു ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ജീലാനി സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച സൂഫി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹം പലതരം പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും രക്ഷ തേടി നെട്ടോട്ടമോടുകയാണ്. ഇതിനെല്ലാം പരിഹാരം പരിപൂര്‍ണ തൌഹീദിന്റെ വക്താക്കളായ സൂഫികളുടെ മാര്‍ഗം സ്വീകരിക്കല്‍ മാത്രമാണെന്നും ലോകമെങ്ങും അറിവും സംസ്കാരവും മാനുഷികമൂല്യങ്ങളും വളര്‍ത്തിയെടുത്ത് യഥാര്‍ത്ഥ സൂഫികളാകണമെന്നും അദ്ദേഹം പറഞ്ഞു.
ആത്യന്തികവിജയം നേടാന്‍ പൂര്‍വികരുടെ പാത പിന്തുടരുന്നതിന് പകരം സംഘടനകളുടെ കൂടെ പോകുന്നത് ആപത്കരമാണ്. ഹൃദയത്തിലും ആത്മാവിലും തൌഹീദ് സ്ഥാപിച്ച് അല്ലാഹുവിലേക്കുള്ള വഴിയാണ് പൂര്‍വികര്‍ പറഞ്ഞു തന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യതിചലിച്ചതാണ് ലോകത്ത് തീവ്രവാദവും ഭീകരവാദവും വ്യാപിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments