യുഗത്തിന്റെ ആദി അല്ലെങ്കില്‍ വര്‍ഷത്തിന്റെ തുടക്കം എന്നര്‍ഥം വരുന്ന ഉഗാദി വിശ്വാസികള്‍ക്ക് പുതുവര്‍ഷാഘോഷമാണ്. ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടി തുടങ്ങിയത് ഈ ദിനത്തിലാണെന്നാണ് വിശ്വാസം. കേരളത്തിലെ വിഷു ആഘോഷത്തിന്റെ മറ്റൊരു രൂപമാണിത്.
സ്ത്രീകള്‍ വീടെല്ലാം മാവിലകള്‍കൊണ്ട് അലങ്കരിക്കും. രംഗോലിയുമുണ്ടാവും. തുടര്‍ന്ന് പൂജകള്‍ നടക്കും. കുട്ടികള്‍ എല്ലാവര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണംചെയ്യും. മുതിര്‍ന്ന കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്യും.വസന്തകാലത്തിന്റെ തുയിലുണര്‍ത്തുകയാണ് ഈ ഉല്‍സവ ത്തിലൂടെ. ആഘോഷം ഒരാഴ്ച മുമ്പേ തുടങ്ങും. മാവിലകളും വേപ്പിലകളും കൊണ്ട് വീടുകള്‍ അലങ്കരിക്കുന്നത് മറ്റൊരു പ്രത്യേകത. ഉഗാദി പച്ചടി തുടങ്ങിയ വിശേഷ വിഭവങ്ങളും തയാറാക്കും. ആഘോഷ രീതികളിലും ആചാരങ്ങളിലും വ്യത്യാ സങ്ങള്‍ പലതുണ്ടെങ്കിലും വിഷുവിനും മറ്റു സംസ്ഥാനങ്ങളിലെ സമാന ഉല്‍സവങ്ങള്‍ക്കും കൃഷിയുമായി അഭേദ്യമായ ബന്ധമുണ്ട്.
മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ഭഗവാൻ ക്രിഷ്ണൻ ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായതിനു ശേഷം ആരംഭിച്ച കലിയുഗത്തിന്റെ ആരംഭമായിട്ടാണ് യുഗാദി കണക്കാക്കപ്പെടുന്നത്. ഹിന്ദു കലണ്ടറിലെ ആദ്യമാസമായ ചൈത്രത്തിലെ ആദ്യ പകുതിയുടെ ഒന്നാം ദിനമാണ് ഉഗാദി. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് മർച്ചിലോ ഏപ്രിലിലോ ആണ് ഇത് സധാരണ വരുന്നത്
“ചന്ദ്രമാന ഉഗാദി“യെന്നും “വത്സര ആരംഭ“ മെന്നും പല പേരുകളിൽ ഉഗാദി അറിയപ്പെടുന്നു.സൂര്യൻ അതിന്റെ സഞ്ചാരമധ്യേ തെക്കു നിന്ന് വടക്കോട്ട് ഭൂമദ്ധ്യരേഖ മുറിച്ചു കടന്നതിനു ശേഷം ആദ്യം ചന്ദ്രൻ (first new moon) പ്രത്യക്ഷമാകുന്ന ദിവസമാണിത്. ഈ ദിവസമാണ് ബ്രഹ്മാവ് സ്യഷ്ടികർമ്മം ആരംഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. വിന്ധ്യാപർവ്വതത്തിനും കാവേരി നദിക്കുമിടയിലായി വസിക്കുന്ന ആന്ധ്ര പ്രദേശിലെയും കർണ്ണാടകത്തിലെയും മഹാരഷ്ട്രയിലെയും ജനങ്ങളാണ് ഇത് പുതുവത്സരദിനമായി ആഘോഷിക്കുന്നത്. മഹാരാഷ്ട്രയിൽ ഇത് ഗുദി പദ് വ എന്ന പേരിലാണ് അറിയപ്പെടുന്നത്. കന്നഡികരും തെലുങ്കരും ഉഗാദി ഉത്സാഹത്തോടെ കൊണ്ടാടുന്നു. ഈ ദിവസം കുടുംബാംഗങ്ങളെല്ലാം ഒത്തുചേരുന്നു.
എണ്ണ തേച്ചുള്ള കുളിയോടു (Oil Bath) കൂടിയാണ് അവർ ഈ ദിവസം ആരംഭിക്കുന്നത്. തുടർന്ന് വാതില്പടികളും ജനലുകളും മാവിലകളാൽ അലങ്കരിക്കുന്നു വീടിനു മുൻപിൽ കോലവും വരക്കുന്നു. തുടർന്ന് പ്രാർത്ഥനക്കു ശേഷം പല തരം രുചികളടങ്ങിയ ഒരു പ്രത്യേക ഭക്ഷണം കഴിക്കുന്നു. ഉഗാദി പച്ചടി എന്ന് തെലുങ്കിലും ബേബു ബെള്ള എന്ന് കന്നഡത്തിലും ഈ ഭക്ഷണപദാർത്ഥം അറിയപ്പെടുന്നു. വേപ്പിൻ പൂ, മാങ്ങ, പുളി, മുളക്, ശർക്കര, ഉപ്പ് എന്നിവ കൊണ്ടാണിത് തയ്യാറാക്കുന്നത്. ജീവിതം സുഖ ദു:ഖ സമ്മിശ്രമാണെന്നും ജീവിതത്തിലെ കയ്പേറിയതും മധുരതരമുമായ എല്ലാ അനുഭവങ്ങളെയും ഒരു പോലെ കാണണമെന്നും ഇത് പ്രതീകാത്മകമായി സൂചിപ്പിക്കുന്നു
തുടർന്ന് എല്ലാവരും ഒന്നു ചേർന്നിരുന്ന് വരും വർഷത്തെ ഫലം കേൾക്കുന്നു. പഞ്ചാംഗ ശ്രവണം എന്ന് ഇതറിയപ്പെടുന്നു.ഇത് സാധാരണ ക്ഷേത്രങ്ങളിൽ വച്ചാണ് നടത്തപ്പെടുന്നത്. ഇന്നിത് ടെലിവിഷൻ ചാനലുകൾക്ക് വഴിമാറിക്കൊടുത്തിരിക്കുന്നു.ഈ ദിവസത്തിൽ സാഹിത്യ ചർച്ചകളും കവിയരങ്ങുകളും നടത്തപ്പെടുന്നു. ഉഗാദിക്ക് സമാനമായി കേരളീയർ ആഘോഷിക്കുന്ന ഉത്സവമാണ് വിഷു.
Post Your Comments