ലോസ് ആഞ്ചലസ്:അമ്മയെ ആദ്യമായി കാണുന്ന കാഴ്ചവൈകല്യമുള്ള കുരുന്നിന്റെ ഹൃദയസ്പര്‍ശിയായ പ്രതികരണം വൈറലാകുന്നു.ഡേവിഡിന്റെയും ഭാര്യയുടെയും പിഞ്ചു കുഞ്ഞാണ് പിറന്ന് നാല് മാസത്തിന് ശേഷം മാതാവിനെ കണ്ടത്.
സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ കുരുന്നിന്റെ നിഷ്‌കളങ്കമായ പ്രതികരണം. ലിയോ എന്ന് വിളിക്കുന്ന ലിയോപോള്‍ഡ് വില്‍ബര്‍ റിപ്പോണ്‍ഡ് എന്ന കുരുന്നിന്റെ പ്രതികരണമാണ് വൈറലായത്.
ഒക്ലോകട്ടേനിയസ് ആല്‍ബിനിസം എന്ന അപൂര്‍വ രോഗം ബാധിച്ചാണ് കുരുന്ന് ലിയോയ്ക്ക് കാഴ്ച വൈകല്യം ബാധിച്ചത്. ഒക്ലേകട്ടേനിയസ് ആല്‍ബിനിസം ബാധിച്ച കുട്ടികള്‍ക്ക് മങ്ങിയ കാഴ്ച മാത്രമേ ഉണ്ടാകൂ. നാല് മാസത്തിനിടെ നിരവധി ചികിത്സകള്‍ ചെയ്‌തെങ്കിലും ലിയോയ്ക്ക് കാഴ്ച ലഭിച്ചില്ല. ഒടുവില്‍ ലോസാഞ്ചല്‍സിലെ ഒരു നേത്രരോഗ വിദഗ്ദ്ധനാണ് ലിയോയ്ക്ക് കാഴ്ച സമ്മാനിച്ചത്. ആദ്യം ഗ്ലാസ് ധരിച്ചപ്പോള്‍ ചെറിയ ഒരു കണ്‍ഫ്യൂഷന്‍ സൃഷ്ടിച്ചുവെങ്കിലും അമ്മയുടെ വിളി കേട്ടതോടെ അവന്‍ എല്ലാവരെയും തിരിച്ചറിഞ്ഞു.
കെന്നത്ത് റൈറ്റ് പ്രത്യേകം ഡിസൈന്‍ ചെയ്ത ഗ്ലാസാണ് കുരുന്ന് ലിയോയ്ക്ക് കാഴ്ച സമ്മാനിച്ചത്. ഡേവിഡ് തന്റെ കുടുംബ സുഹൃത്തുക്കളെയെല്ലാം വിളിച്ചു കൂട്ടിയ ശേഷമാണ് ലിയോയ്ക്ക് ഗ്ലാസ് സമ്മാനിച്ചത്.
Post Your Comments