International

ഇന്ന് ലോകാരോഗ്യ ദിനം. ഈ വര്‍ഷത്തെ വിഷയം,’പ്രമേഹത്തെ എങ്ങനെ തോൽപ്പിക്കാം’ വിശദമായ ഒരു ലേഖനം.

ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യദിനം. 1948ൽ ഏപ്രിൽ 7നാണ് ലോകാരോഗ്യ സംഘടന സ്ഥാപിച്ചത്. ലോകാരോഗ്യ സംഘടന 1948 ല്‍ വിളിച്ചു ചേർത്ത പ്രഥമ ലോക ആരോഗ്യസഭ (World Health Assembly ) യില്‍ ആണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുത്തത്‌.പിന്നീട് 1950 മുതൽ, എല്ലാ വർഷവും ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ ദിനം ലോകാരോഗ്യദിനമായി ആചരിക്കപ്പെടുന്നു. ഓരോ വർഷവും ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു. ‘പ്രമേഹത്തെ എങ്ങനെ തോൽപ്പിക്കാം’ എന്നതാണ് ഈ വർഷത്തെ വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്..

രക്തത്തിലെ ഗ്ളൂക്കോസും ഇന്സുഗലിനും തമ്മിലുള്ള അനുപാതം തെറ്റുമ്പോഴുണ്ടാകുന്ന രോഗാവസ്ഥയാണ് പ്രമേഹം. അതായത്, ഇന്സുനലിന്‍ ഹോര്മോമണിന്റെ കുറവുമൂലമോ ഇന്സുരലിന്റെ പ്രവര്ത്ത ന മാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ളൂക്കോസിന്റെ അളവ് വര്ദ്ധിെക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്നു പറയാം.നമ്മുടെ ശരീരത്തിനാവശ്യമായ ഊര്ജ്ജം ലഭിക്കുന്നത് ആഹാരത്തില്‍ നിന്നാണല്ലോ. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ളൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. ഈ ഗ്ളൂക്കോസിനെ ശരീരത്തില്‍ നടക്കേണ്ട രാസപ്രവര്ത്തഭനങ്ങള്ക്കാ യി വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാന്‍ ഇന്സു ലിന്‍ എന്ന ഹോര്മോാണിന്റെ സഹായം ആവശ്യമാണ്. പാന്ക്രി യാസ് ഗ്രന്ഥിയാണ് ഈ ഹോര്മോ്ണ്‍ ഉല്പാദിപ്പിക്കുന്നത്. ഇന്സുമലിന്റെ അളവിലോ ഗുണത്തിലോ കുറവു സംഭവിച്ചാല്‍ ശരീരകലകളിലേക്കുള്ള ഗ്ളൂക്കോസിന്റെ ആഗിരണം കുറയും. ഇത് രക്തത്തിലെ ഗ്രൂക്കോസിന്റെ നില വ്യത്യാസപ്പെടാന്‍ കാരണമാകും. അതോടെ മൂത്രത്തില്‍ ഗ്ളൂക്കോസിന്റെ സാന്നിധ്യം കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ ഗ്ളൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയോ താഴുകയോ ചെയ്താല്‍ അപകടം സംഭവിക്കുന്നു.

പ്രമേഹചികിത്സയില്‍ പ്രഥമവും പ്രധാനവുമായ ഭാഗം ആഹാരക്രമീകരണമാണ്. എന്നാല്‍ ആഹാരത്തെ ഒഴിവാക്കുകയുമരുത്. ഗോതമ്പ്, റാഗി, യവം, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറു മത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം

ശീതളപാനീയങ്ങളും മറ്റും നിത്യോപയോഗത്തിന് നല്ലതല്ല. മോര്, നാരങ്ങാനീര്, കരിങ്ങാലിയോ വേങ്ങയോ വെന്തവെള്ളം ഇവയൊക്കെ ദാഹശമനത്തിന് ഉപയോഗിക്കാം. കഞ്ഞി, ചോറ്, ഇവ പാകം ചെയ്യുമ്പോള്‍ ചെറൂള, കറുക എന്നിവ ചതച്ച് കിഴികെട്ടിയിടുന്നത് ആഹാരത്തെത്തന്നെ ഔഷധമാക്കി മാറ്റുന്നു. പ്രമേഹരോഗികള്‍ ആഹാരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.ചിട്ടയായ വ്യായാമം പ്രമേഹരോഗനിയന്ത്രണത്തോടൊപ്പം രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും അമിതവണ്ണവും കുറക്കുകയും മാനസിക പിരിമുറുക്കങ്ങള്‍ അകറ്റുകയും ചെയ്യും.

പ്രമേഹരോഗികളുടെ ആഹാരക്രമം :
പഴങ്ങള്‍ ദിവസം ഒന്നോ രണ്ടോ മാത്രം കഴിക്കുക, പച്ചക്കറികളും ഇലവര്‍ഗങ്ങളും എല്ലാ ഭക്ഷണത്തിനൊപ്പവും ഉള്‍പ്പെടുത്തുക.
**തൊലികളഞ്ഞ കോഴിയിറച്ചി കഴിക്കാം. മാട്ടിറച്ചി പരമാവധി ഒഴിവാക്കണം. പൊറോട്ട, ബേക്കറി ഉല്‍പന്നങ്ങള്‍ ലഘുപാനീയങ്ങള്‍ ഒഴിവാക്കുക.
**ഉപ്പിന്റെ ഉപയോഗം കുറക്കുക. ഉപ്പിനു പകരം ഇന്തുപ്പ് ശീലിക്കുക, തവിടോടുകൂടിയ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
**പാലിന്റെ അളവ് നിയന്ത്രിക്കുക. കാപ്പിയും ചായയും അമിതമായി കഴിക്കരുത് ദിവസവും 8 മുതല്‍ 12 വരെ ഗ്ലാസ്സ് വെള്ളം കുടിക്കുക.
**പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലിക്കുക ഇവ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും നല്‍കുകയും ചെയ്യും. പാവയ്ക്ക, ഉലുവയില പോലുള്ള കയ്പുള്ള പച്ചക്കറികള്‍ പ്രമേഹനിയന്ത്രണത്തിന് വളരെ സഹായകമാണ്. ഇവ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
**തൈര് പ്രമേഹരോഗികള്‍ക്കു പറ്റിയ മറ്റൊരു ഭക്ഷണമാണ്. കൊഴുപ്പു കുറഞ്ഞ തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന് ആവശ്യമുള്ള കാല്‍സ്യം ലഭ്യമാക്കും. മാത്രമല്ല, വയറിനും നല്ലതു തന്നെയാണ്.
**ഇലക്കറികള്‍, നാരുകലര്ന്ന പഴങ്ങള്, പച്ചക്കറികള് , പാവയ്ക്ക, മുരിങ്ങയ്ക്ക, വാഴച്ചുണ്ട്, വാഴപ്പിണ്ടി തവിടു കളയാത്ത ധാന്യങ്ങള്‍ തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കുക.
**നാരങ്ങ വര്‍ഗത്തില്‍ പെട്ട പഴവര്‍ഗങ്ങള്‍ പ്രമേഹരോഗികള്‍ കഴിയ്ക്കണം. ഇതിലെ വൈറ്റമിന്‍ സി പ്രമേഹം കാരണമുണ്ടാകുന്ന ക്ഷീണം തടയാന്‍ സഹായിക്കും.

പ്രമേഹം സാവധാനം കണ്ണ്, ഹൃദയം തുടങ്ങിയ മറ്റവയവങ്ങളിലേക്കും ബാധിക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ വര്‍ഷത്തില്‍ ഒരിക്കലോ ആറു മാസത്തില്‍ ഒരിക്കലോ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നത് നന്നായിരിക്കും. മധുരം ഒഴിവാക്കുക. എണ്ണയും തേങ്ങയും നിയന്ത്രിക്കുക. വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കുക. കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കുക. ഡയബെറ്റിസ് കാഴ്ചയെ ബാധിക്കും. ഇതിനെ തടയാന്‍ മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്. പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ നിന്നും കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കഴിവതും കുറയ്ക്കണം. അരി, ഉരുളക്കിഴങ്ങ് എന്നിവ കുറയ്ക്കുക. ബ്രൗണ്‍ റൈസ്, ഗോതമ്പ് തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കുക. പ്രമേഹം നിയന്ത്രണവിധേയമാകാനും ഹൃദയ സംരക്ഷണത്തിനും വ്യായാമം പ്രയോജനം ചെയ്യും. വേഗത്തില്‍ നടക്കുക, നീന്തുക, സൈക്കിള്‍ സവാരി മുതലായ വ്യായാമമുറകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button