ഒരാള്‍ക്കുള്ള വിമാന യാത്രയില്‍ രണ്ട് സീറ്റ് ബുക്ക് ചെയ്യുക എന്നത് കേട്ട് കേള്‍വി പോലുമില്ലാത്ത ഒന്നാണ്. എന്നാല്‍ അമിതവണ്ണത്തെ തുടര്‍ന്ന് യാത്രയ്ക്ക് രണ്ട് സീറ്റ് ബുക്ക് ചെയ്യേണ്ട അവസ്ഥയായിരുന്നു ആംബര്‍ റോസിന്. എന്നാല്‍ തന്റെ ശരീര ഭാരം പകുതിയോളം കുറച്ച് ഈ അവസ്ഥയില്‍ നിന്നും രക്ഷപെട്ടിരിക്കുകയാണ് ല്‍, 24കാരി.
159 കിലോ ഭാരമുണ്ടായിരുന്ന റോസ് 89 കിലോയോളമാണ് കുറച്ചത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയങ്ങളില്‍ താന്‍ രണ്ട് സീറ്റുകള്‍ ബുക്ക് ചേയ്യേണ്ടി വന്നിരുന്നു. ഇത് ഭാവിയില്‍ ദോഷകരമാകുമെന്ന് മനസിലായി. തന്റെ കുടവയറുകള്‍ക്ക് മുകളിലൂടെ സീറ്റ് ബെല്‍റ്റുകള്‍ ഇടാന്‍ ബുദ്ധിമുട്ടിയിരുന്നു. ഇതെല്ലാം വളരെ ദുര്‍ഘടമായിരുന്നു. ഈ അവസ്തയില്‍ നിന്നും എത്രയുംവേഗം മോചനം നേടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും റോസ് പറഞ്ഞു.
15-ാം വയസുമുതല്‍ ശരീരഭാരം കാരണം താന്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്ന് റോസ് വ്യക്തമാക്കുന്നു. സ്‌കൂളിലെ മറ്റുള്ളവര്‍ക്കൊപ്പം വ്യായാമവും നെറ്റ്‌ബോള്‍ പ്രാക്ടീസും നടത്തിയിട്ട് റോസിന്റെ ശരീരഭാരം കുറഞ്ഞില്ല. കാരണം ഇവയൊക്കെ ചെയ്യുന്നുണ്ടെങ്കിലും കൊഴുപ്പുള്ള ഭക്ഷണത്തിന് അടിമയായിരുന്നു റോസ്. തുടര്‍ന്ന് കോളേജ് ജീവിതത്തിലേക്ക് എത്തിയതോടെ അമിത വണ്ണത്തെ തുടര്‍ന്ന് പലരില്‍ നിന്നും റോസിന് അവഗണന ഏല്‍ക്കേണ്ടി വന്നു.
തന്റെ അമിത വണ്ണത്തില്‍ മാതാപിതാക്കള്‍ക്കും ബുദ്ധിമുട്ടായിരുന്നു. നല്ല ഭക്ഷണങ്ങള്‍ അവര്‍ ഉണ്ടാക്കിയാലും അവര്‍ കാണാതെ മറ്റ് ആഹാരങ്ങള്‍ കഴിക്കുകയായിരുന്നു തന്റെ ശീലം. ഇത്തരത്തില്‍ ഒരുദിവസം താന്‍ ഭക്ഷണ മേശയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രം സുഹൃത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. ഇതോടെയാണ് ഈ അവസ്ഥയില്‍ നിന്നും ഒരു മാറ്റം വേണമെന്ന് തിരിച്ചറിഞ്ഞതെന്നും റോസ് പറഞ്ഞു.
മാത്രമല്ല ഒരു ദിവസം ഒരു യുവാവ് എത്തി നിങ്ങള്‍ എത്രമാസം ഗര്‍ഭിണിയാണെന്ന് ചോദിച്ചു റോസിനെ കളിയാക്കിയിരുന്നു. ഇതോടെ താന്‍ തന്റെ ഭക്ഷണ ശീലം ക്രമീകരിച്ചു. കൂടാതെ ഇതോടൊപ്പം വ്യായാമവും ആരംഭിച്ചു. പിന്നീട് ഇത് തുടരുകയും മറ്റ് വ്യായാമങ്ങളില്‍ ഏര്‍പ്പെട്ട് ശരീരഭാരം കുറയ്ക്കുകയായിരുന്നെന്നും യുവതി വ്യക്തമാക്കി. പിന്നീട് വ്യായാമം ജിമ്മിലും പോയി ചെയ്യുവാന്‍ ആരംഭിച്ചു , ഇത്തരത്തില്‍ ശരീരഭാരം പകുതിയോളം കുറച്ചെന്ന് റോസ് പറഞ്ഞു. 159 കിലോ ഭാരമുണ്ടായിരുന്ന റോസിന്റെ ശരീരഭാരം ഇപ്പോള്‍ 76 കിലോയാണ്.
Post Your Comments