ബംഗളുരു:ഇന്ത്യന്‍ മുജാഹിദ്ദിന്റെ സഹ സ്ഥാപകനായ യാസിന്‍ ഭട്കലിനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സില്‍ അഹമ്മദിനെ കൊലചെയ്തതെന്ന് റിപ്പോര്‍ട്ട്.ഭട്കലിനെ അറസ്റ്റ് ചെയ്തതില്‍ തന്‍സില്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു.ബീഹാറിലെ ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചാണ് യാസിന്‍ ഭട്കലിനെ സംഘം അറസ്റ്റ് ചെയ്തത്.
രാക്‌സൊലിലെ നാഹാര്‍ ചൗക്കിലുള്ള ഒളിസങ്കേതത്തില്‍ വെച്ച് യാസിനെ പ്രാദേശിക പോലീസിന്റെ സഹായത്തോടെ പിടി കൂടുമ്പോള്‍ തന്‍സില്‍ ആയിരുന്നു സംഘത്തിന്റെ നേതൃത്വം വഹിച്ചിരുന്നത്.ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന സഹസ്ര സീമാബലിലെ ഇന്റലിജെന്റ്‌സ് വിഭാഗത്തെ എകോപിപ്പിച്ചായിരുന്നു തന്‌സിലിന്റെ നീക്കം.
തന്‌സിലിന്റെ ഉറുദു പരിജ്ഞാനം ഈ കേസില്‍ വളരെയേറെ പ്രയോജനം ചെയ്തിരുന്നു.ബി.എസ.എഫില്‍ നിന്ന് ഡപ്യൂട്ടെഷനില്‍ എന്‍.ഐ.എ യില്‍ എത്തിയ തന്‍സില്‍ രഹസ്യാന്വേഷണ എജന്‍സികളുമായുള്ള എകൊപനത്തില്‍ നിര്‍ണ്ണായക പങ്കായിരുന്നു വഹിച്ചിരുന്നത്.
Post Your Comments