ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു സ്‌കൂളില്‍ ആണ്‍കുട്ടികള്‍ അധ്യാപികമാര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത് വിവാദമാകുന്നു. ദെര്‍വില്‍ നോര്‍ത്തെന്‍ മുനിസിപാലിറ്റിയില്‍ പെടുന്ന ഒരു സ്‌കൂളിലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. തങ്ങളുടെ മതാചാര പ്രകാരം എതിര്‍ലിംഗത്തില്‍ പെട്ടവരുമായി ശാരീരിക സ്പര്‍ശനം ശരിയല്ലെന്ന് 2 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. എതിര്‍ലിംഗത്തില്‍ പെടുന്നവര്‍ കുടുംബാംഗങ്ങള്‍ ആണെങ്കില്‍ മാത്രമേ സ്പര്‍ശിക്കാന്‍ പാടുള്ളൂ എന്നും കുട്ടികള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ മതപരമായ കാര്യമായതിനാല്‍ അതിനെ എതിര്‍ക്കുന്നില്ലെന്നും എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ സമൂഹമെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.
Post Your Comments