International

ലിബിയയില്‍ മലയാളി ഐടി ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

ലിബിയന്‍ തലസ്ഥാനമായ ട്രോപ്പോളിയില്‍ മലയാളി ഐടി ഉദ്യോഗസ്ഥനെയും സംഘത്തെയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ അറിയിച്ചു.കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫിനെയാണ്കാണാതായത്. ആഭ്യന്തരകലാപംരൂക്ഷമായ ലിബിയയില്‍ സിആര്‍എ (സിവിലിയന്‍ രജിസ്‌ട്രേഷന്‍ അതോറിറ്റി)യുടെ പ്രോജക്ടുമായി ബന്ധപ്പെട്ട ജോലിക്കാരനാണ് റെജി. 

ഏതാനും ദിവസം മുന്‍പ് ഈ സൈറ്റ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നതായും പറയുന്നു.ഇവരെ ഒരാഴ്ച മുമ്പ് തട്ടിക്കൊണ്ടു പോയതെന്നാണ് അറിവ് ലഭിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി റെജിയെപ്പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഇദ്ദേഹം സുരക്ഷിതനാണെന്നും ട്രിപ്പോളിയിലെ ജോലി സ്ഥലത്തുനിന്നുമാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. 

കഴിഞ്ഞ രണ്ടു വര്‍ഷമായി ലിബിയയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന റെജി കുടുംബത്തോടൊപ്പം ട്രിപ്പോളിയിലാണ് താമസം. ഭാര്യ നഴ്‌സാണ്. മൂന്നു മക്കളുണ്ട്. 


shortlink

Related Articles

Post Your Comments

Related Articles


Back to top button