ന്യൂഡല്‍ഹി: 17 കോടി ഡോളര്‍ വിലവരുന്ന, എഎച്1 ഇസഡ് സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ഒന്‍പത് വൈപ്പര്‍ ഹെലികോപ്റ്ററുകള്‍ പാകിസ്ഥാന് നല്‍കാന്‍ തീരുമാനമായെന്ന് അമേരിക്ക. തീവ്രവാദത്തെ ചെറുക്കുന്നതിനുവേണ്ടിയാണ് ഹെലികോപ്റ്ററുകള്‍ പാകിസ്ഥാന് നല്‍കുന്നതെന്ന് അമെരിക്കന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
യുഎസ് നിയമ സംവിധാനവും ഇന്ത്യയും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നതിനിടയിലാണ് പുതിയ തീരുമാനത്തിലേക്ക് അമേരിക്ക കടക്കുന്നത്. എട്ടോളം കോംബാറ്റ് ജെറ്റുകള്‍(എഫ്16) കഴിഞ്ഞ ആഴ്ച്ച നല്‍കിയതിനു പുറമേയാണ് യുദ്ധത്തിനുപയോഗിക്കാന്‍ കഴിയുന്ന ആക്രമണ സ്വഭാവമുള്ള ഹെലികോപ്റ്ററുകള്‍ അമേരിക്ക കൈമാറുന്നത്.
ഫോറിന്‍ മിലിട്ടറി സേയില്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഹെലികോപ്റ്ററുകള്‍ നല്‍കുക. സെപ്റ്റംബര്‍ 2018 ഓടെ എല്ലാ വിമാനവും കച്ചവടമാക്കാനാണ് പദ്ധതി. കരാറിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയ ഇന്ത്യ, തീവ്രവാദികള്‍ക്കെതിരയുള്ള ഇന്ത്യന്‍ ചെറുത്തുനില്‍പ്പുകള്‍ക്ക് തടസമാകും പുതിയ തീരുമാനം എന്ന ആശങ്കയും രേഖപ്പെടുത്തി. 95.2 കോടി ഡോളറിന്റെ വമ്പന്‍ ഇടപാട് പാകിസ്ഥാനില്‍ നടത്താന്‍ കഴിഞ്ഞ എപ്രിലില്‍ തന്നെ അമേരിക്ക തീരുമാനിച്ചിരുന്നു. ഓരോ വൈപ്പര്‍ ഹെലികോപ്റ്ററുകളിലും 2 ഹെല്‍ഷയര്‍ മിസൈലുകള്‍ വീതം അടങ്ങിയതാണ്.
Post Your Comments