കൊച്ചുമകളുടെ ഗര്‍ഭസ്ഥശിശുവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ മരിച്ചുപോയ മുത്തശ്ശിയുടെ മുഖം തെളിഞ്ഞത് കണ്ട് വീട്ടുകാര്‍ ഞെട്ടി.
ഇന്ഗ്ലണ്ടിലെ ബോള്‍ട്ടനിലാണ് സംഭവം.സേഷ റിഗ്ബിയെന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കാനിംഗിലാണ് അവരുടെ മുത്തശ്ശി മേയ് വര്‍തിങ്ടണിന്റെ മുഖം തെളിഞ്ഞത്. കുട്ടികളെ വളരെ ഇഷട്മായിരുന്ന മുത്തശ്ശിക്ക് ചെറുമകള്‍ സേഷയെ ഏറെ ഇഷ്ടമായിരുന്നു. വിവാഹശേഷം ചെറുമകളുടെ കുട്ടികളെ ലാളിക്കണമെന്നും അവര്‍ ആഗ്രഹിച്ചിരുന്നു.
സേഷ ഡാനിയലിനെ വിവാഹം ചെയ്തു നാളുകള്‍ ഏറെ കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല. ഇതേതുടര്‍ന്ന് സേഷ വന്ധ്യതാ ചികിത്സയ്ക്ക് വിധേയയാകുന്നതിനിടെയാണ് മുത്തശ്ശി മരണമടഞ്ഞത്. പിന്നീട് സേഷ ഗര്‍ഭിണിയായി. അടുത്ത ഓഗസ്റ്റില്‍ സേഷ അമ്മയാകും.
ഇതിനിടെ ചികിത്സയുടെ ഭാഗമായി എടുത്ത സ്‌കാനിംഗിലാണ് സേഷയുടെ മുത്തശ്ശിയുടെ മുഖം തെളിഞ്ഞത്. 4ഡി അള്‍ട്രാ സ്‌കാനിംഗില്‍ കുഞ്ഞിന് തൊട്ടരുകിലായി തന്നെ മുത്തശ്ശിയുടെ മുഖവും കണ്ട് സേഷ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അമ്മൂമ്മയുടെ പഴയ ഒരു ഫോട്ടോയുടെ 4 ഡി സ്‌കാനിംഗ് പതിപ്പ് പോലെ തന്നെയായിരുന്നു റിപ്പോര്‍ട്ടിലെ ചിത്രവും.
Post Your Comments