ബംഗളൂരു:ശുചീകരണത്തിനായി ഓടയില്‍ ഇറങ്ങിയ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ബംഗളൂരിലെ ദൊഡബെല്ലാപൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത് . ആന്ധ്ര സ്വദേശി ജഗന്നാഥ്, തമിഴ്‌നാട് സ്വദേശി മുനിസ്വാമി ഇവരെ രക്ഷിക്കാനിറങ്ങിയ മുനിരാജു , മധു എന്നിവരാണ് മരിച്ചത്.15 അടി താഴ്ച്ച ഉള്ള ഓടയില്‍ സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കാതെയാണ് തൊഴിലാളികള്‍ ഇറങ്ങിയത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു 2 പേരും കാല്‍ വഴുതി വീഴുകയായിരുന്നു.സുരക്ഷാഉപകരണങ്ങള്‍ ഉണ്ടായിട്ടും അവ ലഭ്യമാകില്ല എന്ന് പറഞ്ഞു കരാറുകാരന്‍ ഇവരെ ഓടയിലേക്ക് ഇറക്കുകയായിരുന്നു. കരാരുകാരനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Post Your Comments