കര്‍ണ്ണാടകയില്‍ പ്രി യൂണിവേഴ്സിറ്റി ചോദ്യക്കടലാസ് ചോര്‍ന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പി എ അടക്കം മൂന്നുപേര്‍ അറസ്റ്റിലായി.
മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ശരണപ്രകാശ് രുദ്രപ്പ പാട്ടീലിന്റെ പെഴ്സണല്‍ അസിസ്ടന്റ്റ് ഒബലരാജു ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി.കര്‍ണ്ണാടക പോലീസിന്റെ കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സ്വകാര്യ കോളേജ് കായികാധ്യാപകന്‍ മഞ്ജുനാഥ്,പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍ രുദ്രപ്പ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.എല്‍ ഐ സി ഏജന്റായ മഞ്ജുനാഥ് ആണ് പ്രി യൂണിവേഴ്സിറ്റി ബോര്‍ഡില്‍ നിന്ന് ചോദ്യക്കടലാസ് സംഘടിപ്പിച്ചത്.പത്തുലക്ഷം രൂപ ബോര്‍ഡംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കിയ മഞ്ജുനാഥ് ചോദ്യക്കടലാസ് ഒബലരാജു വഴി രുദ്രപ്പയ്ക്ക് പത്തുലക്ഷം രൂപയ്ക്ക് വിറ്റു.തുടര്‍ന്ന്‍ ഒബലരാജുവിന്റെ മകള്‍ വഴിയാണ് സ്വകാര്യ കോളെജുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും കൈമാറിയത്.
Post Your Comments