ബ്രിട്ടനിലേക്ക് നഴ്സുമാര്‍ ഏറ്റവും കൂടുതല്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയില്‍ നിന്നാണെന്ന്റിപ്പോര്‍ട്ട്.
ബ്രിട്ടനിലെ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി(മാക്)യുടേതാണ് ഈ കണ്ടെത്തല്‍. 2009-15 കാലയളവില്‍ 6138 നഴ്സ്മാരാണ് ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് പറന്നത്. ബ്രിട്ടനിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ ഇന്ത്യക്കാരും ഫിലിപ്പൈന്‍സ് സ്വദേശികളും ആണ് മെച്ചപ്പെട്ട രീതിയില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നത് എന്നും മാക് രേഖകള്‍ പറയുന്നു. ഇതിനാല്‍ ഇവരെ റിക്രൂട്ട് ചെയ്യാനാണ് ഹെല്‍ത്ത് സര്‍വ്വീസ് താല്‍പ്പര്യപ്പെടുന്നത്. ഫിലിപ്പൈന്‍സ്, നൈജീരിയ, നേപ്പാള്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നില്‍.
Post Your Comments