IndiaNews

കള്ളപ്പണ നിക്ഷേപമുള്ളവരുടെ രണ്ടാം പട്ടികയും പുറത്ത്; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഉള്‍പ്പടെ പ്രമുഖരുടെ പേരുകള്‍ പട്ടികയില്‍

ന്യൂഡല്‍ഹി: പനാമയില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ രണ്ടാം പട്ടികയും പുറത്ത്. സ്വര്‍ണ വ്യാപാരി അശ്വനികുമാര്‍ മെഹ്‌റ, മുന്‍ ക്രിക്കറ്റ് താരം അശോക് മല്‍ഹോത്രാ, കരണ്‍ താപര്‍, കേന്ദ്രസര്‍ക്കാര്‍ മുന്‍ ഉദ്യോഗസ്ഥന്‍ പ്രേംബാഷ് ശുക്ല തുടങ്ങിയവരുടെ പേരുകളാണ് പുതിയ പട്ടികയിലുള്ളത്. അതേസമയ കള്ളപ്പണ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പാനമ. മറ്റു രാജ്യങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് പ്രസിഡന്റ് യുവാന്‍ കാര്‍ലോസ് വരേല അറിയിച്ചു.

പ്രസിഡന്റ് ഷി ചിന്‍ പിങ് കള്ളപ്പണം നിക്ഷേപിച്ചതായി വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ചൈനീസ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റില്‍ പാനമ അടക്കമുള്ള വാക്കുകള്‍ തിരയാനുമാവില്ല. അതേസമയം, വന്‍പ്രക്ഷോഭം ഉയര്‍ന്നിട്ടും രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ഐസ്‌ലന്‍ഡ് പ്രസിഡന്റ്. പാനമയില്‍ ഇല്ലാത്ത കമ്പനി രൂപീകരിച്ചതായുള്ള ആരോപണങ്ങള്‍ ലയണല്‍ മെസിയുടെ കുടുംബം നിഷേധിച്ചു. അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും കുടുംബം അറിയിച്ചു. . ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ പാനമ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button