ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നത്തിനെതിരെ ദാറുല്‍ ഉലും ദയൂബന്ദ് നല്‍കിയ ഫത്വ പിന്തുണച്ചു രംഗത്ത്.
ദേശസ്നേഹവും ഭാരത് മാതാ കീ ജയ് വിളിയും തമ്മില്‍ ബന്ധപ്പെടുത്തുന്നതു തെറ്റായ നടപടിയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്റ് മൌലാന ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് ഇസ്ലാമിന്‍റെ അടിസ്ഥാന തത്വമായ ഏക ദൈവ വിശ്വാസത്തിനു എതിരാണ് എന്നായിരുന്നു ദയൂബന്ദിന്‍റെ ഫത്വ.
ഭാരത് കീ ജയ് വിളിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍, ഭാരത് മാതാ കീ ജയ് എന്നാകുമ്പോള്‍ അത് ഇസ്ലാമിന്‍റെ വിശ്വാസങ്ങള്‍ക്ക് എതിരാണ്. രാജ്യസ്നേഹം തെളിയിക്കുന്നതിന് ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന നിലപാട് പൂര്‍ണ്ണമായും തെറ്റാണ്. അസം തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ കോണ്‍ഗ്രസ്സിനെയും 14 ഇടതു എ.ഐ.യു.ഡി.എഫിനെയും പിന്തുണയ്ക്കുമെന്ന് ഉമരി വ്യക്തമാക്കി.
Post Your Comments